Caption
പട്ടാമ്പി : പെരുമുടിയൂർ ശിവക്ഷേത്രക്കുളത്തിന്റെ പുനരുദ്ധാരണപ്രവർത്തനങ്ങൾ തുടങ്ങി. ആലിക്കപ്പറമ്പ് പൂരാഘോഷക്കമ്മിറ്റി കൂട്ടായ്മയിലാണ് പ്രവർത്തനങ്ങൾ.
തകർന്നുകിടക്കുന്ന കുളത്തിന്റെ കിഴക്കുവശം നന്നാക്കി പാദുകം കീറി കരിങ്കൽഭിത്തി കെട്ടുന്ന പണിയാണ് തുടങ്ങിയത്. തറക്കല്ലിടൽ ചടങ്ങിൽ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ശശികുമാർ, പുരാഘോഷക്കമ്മിറ്റി പ്രസിഡന്റ് കൃഷ്ണദാസൻ, ഭാരവാഹികളായ പ്രശാന്ത്, ഹരിദാസ്, വേലായുധൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.10 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഈ കൂട്ടായ്മയിൽ കുളത്തിന്റെ മറ്റു മൂന്നുഭാഗങ്ങൾ നവീകരിച്ചിരുന്നു. ഭിത്തികെട്ടിയശേഷം തൊഴിലുറപ്പിൽ കുളത്തിലെ ചെളിയും നീക്കി.പെരുമുടിയൂർ ശിവക്ഷേത്രക്കുളത്തിന്റെ പാർശ്വഭിത്തികെട്ടൽ തുടങ്ങിയപ്പോൾ


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..