താന്ത്രികാചാര്യൻ അഴകത്ത് ശാസ്തൃശർമൻ അനുസ്മരണ പരിപാടിയിൽ അഖിലഭാരതീയ സീമാ ജാഗരൺ മഞ്ച് സംയോജക് എ. ഗോപാലകൃഷ്ണൻ സംസാരിക്കുന്നു
പട്ടാമ്പി : ബുധനാഴ്ച അന്തരിച്ച താന്ത്രികാചാര്യൻ അഴകത്ത് ശാസ്തൃശർമൻ നമ്പൂതിരിപ്പാട് അനുസ്മരണം നെടുങ്ങനാട്ട് മുത്തശ്ശ്യാർകാവ് ക്ഷേത്രം ഹാളിൽ നടന്നു. സീമാ ജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എം. ഗോപാലകൃഷ്ണൻ അനുസ്മരണപ്രഭാഷണം നടത്തി.
ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് വി.വി. രവീന്ദ്രനാഥ് അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ്, അഡ്വ. പി. മനോജ്, അകത്തേക്കുന്നത്ത് കൃഷ്ണൻ നമ്പൂതിരി, വെള്ളിനേഴി നാരായണൻ, പുതുമന രാവുണ്ണിക്കുട്ടി മേനോൻ, പി.കെ. ഗിരിജ, പി. ശിവകുമാർ, കെ. മണികണ്ഠൻ, അനി മണികണ്ഠഭവൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..