പട്ടാമ്പി : ഓയിസ്ക ഇന്റർനാഷണൽ പട്ടാമ്പി ചാപ്റ്ററും അഷ്ടാംഗം ആയുർവേദ വിദ്യാപീഠവും ചേർന്ന് സെമിനാർ നടത്തി. കേരള നദീസംരക്ഷണസമിതി പ്രസിഡന്റ് എസ്.പി. രവി ഉദ്ഘാടനം ചെയ്തു. ‘കേരളത്തിലെ പുഴകൾ നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും’ എന്ന വിഷയത്തിൽ എസ്.പി. രവി പ്രഭാഷണം നടത്തി.
‘ഭാരതപ്പുഴയുടെ പാരിസ്ഥിതിക വീണ്ടെടുപ്പ്’ എന്ന വിഷയത്തിൽ ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറി വിനോദ് നമ്പ്യാർ സംസാരിച്ചു. കാർഷികസംസ്കൃതിയുടെ മാറുന്ന ശീലങ്ങളെപ്പറ്റി ‘സൺഡേ ഫാമിങ്’ എന്ന വിഷയത്തിൽ ഓയിസ്ക സൗത്ത് ഇന്ത്യ അഗ്രികൾച്ചർ പ്രോഗ്രാം ഡയറക്ടർ ഡോ. അബ്ദുൽ ജബ്ബാർ ക്ലാസെടുത്തു. വള്ളുവനാടിന്റെ ചരിത്രത്തിലെ സൗഹൃദങ്ങളെയും സാംസ്കാരികസമന്വയത്തെയും പറ്റി ഉമ്മർ ചിറയ്ക്കൽ പ്രഭാഷണം നടത്തി. ഓയിസ്ക ഇന്റർനാഷണൽ പട്ടാമ്പി ചാപ്റ്റർ പ്രസിഡന്റ് മുരളീധരൻ വേളേരിമഠം അധ്യക്ഷനായി. ടി.പി. ജുകേഷ്, അബ്ദുൽ അസീസ് കൊടിയിൽ, ഡോ. പാർവതി വാര്യർ, ഡോ. ഖലീൽ, ഇ.എം. ഉണ്ണിക്കൃഷ്ണൻ, പി. ലക്ഷ്മിശ്രീ എന്നിവർ സംസാരിച്ചു. പുള്ളുവൻ പാട്ടും നടന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..