ലോക പരിസ്ഥിതിദിനത്തിൽ പട്ടാമ്പി നഗരസഭ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടാന്പിയിൽ സംഘടിപ്പിച്ച സൈക്കിൾ റാലി
പട്ടാമ്പി : ലോക പരിസ്ഥിതിദിനത്തിൽ പട്ടാമ്പി നഗരസഭ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടാന്പിയിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. നഗരസഭയും ബീറ്റ് ഓഫ് സൈക്ലിങ് ക്ലബ്ബും ചേർന്നാണ് ശുചിത്വപ്രചാരണ സൈക്കിൾ റാലി സംഘടിപ്പിച്ചത്. ഗവ. സംസ്കൃത കോളേജിൽനിന്ന് ആരംഭിച്ച സൈക്കിൾ റാലിക്ക് വൈസ് ചെയർമാൻ ടി.പി. ഷാജി നേതൃത്വം നൽകി. പരിസ്ഥിതിപ്രവർത്തകനും മുതിർന്ന പൗരനുമായ ഡോ. മുഹമ്മദ് കുട്ടി ഫ്ളാഗ് ഓഫ് ചെയ്തു.
സമാപനയോഗം നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷരായ കെ.ടി. റുക്കിയ, പി. വിജയകുമാർ, എൻ. രാജൻ, കൗൺസിലർ കെ.ആർ. നാരായണസ്വാമി, നഗരസഭാസെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി. പ്രകാശ്, സി. ജയകുമാർ, കെ.എം. മഹിമ, കെ.എം. സാഹിറ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..