പട്ടാമ്പിയെ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിച്ചു


1 min read
Read later
Print
Share

പട്ടാമ്പി : പട്ടാമ്പി ഇനിമുതൽ മാലിന്യമുക്ത നഗരസഭ. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നടന്ന ഹരിതസഭയിൽ മാലിന്യമുക്ത നഗരസഭ പ്രഖ്യാപനം മുഹമ്മദ് മുഹസിൻ എം.എൽ.എ. നിർവഹിച്ചു.

സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശപ്രകാരം കഴിഞ്ഞ മൂന്നുമാസമായി ചെയ്ത തീവ്രയജ്ഞ ശുചീകരണപ്രവർത്തനങ്ങൾ 2023-24ലെ ഖര-ദ്രവ മാലിന്യസംസ്കരണത്തിനായി നഗരസഭ തയ്യാറാക്കിയ പദ്ധതികൾ തുടങ്ങിയവയെല്ലാം ജനകീയ ഓഡിറ്റിനു വിധേയമാക്കിയിരുന്നു. വിദഗ്ധപാനലിന്റെ നിരീക്ഷണവും നടന്നു. മൂന്നുമാസത്തെ പ്രവർത്തനത്തിന്റെ സമഗ്രമായ റിപ്പോർട്ടിന്മേൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ മാലിന്യ സംസ്കരണരംഗത്ത് വൻതോതിലുള്ള മാറ്റത്തിന് ഉതകുന്ന തരത്തിലുള്ള നിർദേശങ്ങളാണ് ലഭിച്ചത്.

ഹരിതസഭയിൽ മാലിന്യസംസ്കരണരംഗത്തെ മികച്ച സംഭാവന നൽകിയവരെ ആദരിച്ചു. ഹരിതകർമസേനയ്ക്ക് വാർഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നൽകിയ കൗൺസിലർമാരെയും ആദരിച്ചു. നഗരസഭാ ശുചീകരണത്തൊഴിലാളികൾ ഹരിതകർമസേനാംഗങ്ങൾ, പരിസ്ഥിതിപ്രവർത്തകർ അടക്കം 50 പേരെയാണ് നഗരസഭ ആദരിച്ചത്. പട്ടാമ്പി നഗരസഭയുടെ ശുചിത്വബ്രാൻഡ് അംബാസഡർ സിനിമാതാരം ഗോവിന്ദ് പത്മസൂര്യ ചടങ്ങിൽ ശുചിത്വസന്ദേശം നൽകി. നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി അധ്യക്ഷയായി.

വൈസ് ചെയർമാൻ ടി.പി. ഷാജി, പരിസ്ഥിതിപ്രവർത്തകൻ കെ. മനോഹരൻ, സി. ജയകുമാർ, നഗരസഭാസെക്രട്ടറി വി. ബെസ്സി സെബാസ്റ്റ്യൻ, സ്ഥിരം സമിതിയധ്യക്ഷരായ കെ.ടി. റുക്കിയ, വിജയകുമാർ, എൻ. രാജൻ, കവിത, ആനന്ദവല്ലി, കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.

വ്യാപാരിവ്യവസായി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേന, റെസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ, ഗവ. സംസ്കൃത കോളേജിലെ എൻ.എസ്.എസ്., എൻ.സി.സി. കേഡറ്റുകൾ, വിവിധ സംഘടനാഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..