മതുപ്പുള്ളി പെരിങ്ങോട് സഹൃദയ ക്ലബ്ബിന്റെ ‘ആയിരം വൃക്ഷങ്ങൾ ആയിരം വീടുകളിൽ’ എന്ന ഹരിതപദ്ധതി പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനംചെയ്യുന്നു
കൂറ്റനാട് : പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മതുപ്പുള്ളി പെരിങ്ങോട് സഹൃദയ ക്ലബ്ബ് ‘ആയിരം വൃക്ഷങ്ങൾ ആയിരം വീടുകളിൽ’ എന്ന സന്ദേശവുമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങി. തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനംചെയ്തു. കലാമണ്ഡലം ചന്ദ്രൻ അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്തംഗം കെ.വി. മൊയ്തുണ്ണി, പി. വാസുദേവൻ, പി.വി. കുട്ടിനാരായണൻ, പി.വൈ. മുഹമ്മദ് മനോജ്, എം.കെ. ബാവ, പി.വി. സുലൈമാൻ, എം.കെ. ഫസീന, കെ.ആർ. ശ്രീഷ്മ, എം.കെ. റസാഖ്, വി.വി. സലീം എന്നിവർ സംസാരിച്ചു. 11-ാം തീയതി പ്രതിഭകളെ അനുമോദിക്കുന്ന ചടങ്ങിൽ പൂമുള്ളിമന പി.എം. നാരായണൻ നമ്പുതിരിപ്പാട് പ്രഭാഷണം നടത്തും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..