തിരുപ്പൂർ : തമിഴ്‌നാട്ടിലേക്ക് നിക്ഷേപം കൊണ്ടുവരാനുള്ള മുഖ്യമന്ത്രി സ്റ്റാലിന്റെ വിദേശയാത്രകളെക്കുറിച്ച് ഗവർണർ ആർ.എൻ. രവിയുടെ പരോക്ഷ പരാമർശത്തിന് മറുചോദ്യങ്ങളുമായി എം.എൽ.എ.യും മനിതനേയ മക്കൾ കക്ഷി പ്രസിഡന്റുമായ എം.എച്ച്. ജവഹിറുള്ള. ആരെങ്കിലും പോയി ക്ഷണിച്ചതുകൊണ്ടുമാത്രം നിക്ഷേപകർ വരില്ലെന്നായിരുന്നു ഗവർണറുടെ, ഊട്ടി സന്ദർശനവേളയിലെ പ്രസംഗത്തിലെ പരാമർശം. അതേ അളവുകോൽ പ്രയോഗിച്ച് പ്രധാനമന്ത്രി മോദിയുടെ സമാന വിദേശയാത്രകളെപ്പറ്റിയും ഗവർണർ പറയാൻ തയ്യാറാണോ എന്ന ചോദ്യമാണ് ജവഹിറുള്ള മുന്നോട്ടുവയ്ക്കുന്നത്. 2024 ജനുവരിയിൽ ചെന്നൈയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കാനാണ് സ്റ്റാലിൻ ജപ്പാനിലേക്കും സിംഗപ്പൂരിലേക്കും പോയത്. തീർച്ചയായും അതിനെ നിക്ഷേപങ്ങൾ ക്ഷണിക്കുന്നതിനുള്ള നല്ല നടപടിയായി കാണണമെന്ന് ജവഹിറുള്ള അഭിപ്രായപ്പെട്ടു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..