11-ാം ക്ലാസിലേക്ക് പ്രവേശനം നിഷേധിക്കുന്നു -എ.എ.പി.


1 min read
Read later
Print
Share

• മറ്റുസ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കാണ് ദുരനുഭവമെന്ന് പാർട്ടി

തിരുപ്പൂർ : നഗരത്തിലെ പല സർക്കാർ സ്‌കൂളുകളിലും മറ്റ്‌ സ്‌കൂളുകളിൽനിന്ന്‌ വരുന്ന വിദ്യാർഥികൾക്ക് 11-ാം ക്ലാസിലേക്ക് പ്രവേശനം നിഷേധിക്കുന്നുവെന്ന പരാതിയുമായി ആം ആദ്മി പാർട്ടി (എ.എ.പി.). ഇത്തരം കേസുകൾ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി കളക്ടർക്കും ചീഫ് എജ്യുക്കേഷണൽ ഓഫീസർക്കും നിവേദനം നൽകി. ഇപ്പോൾ പ്രവേശനനടപടികൾ പുരോഗമിക്കുന്നതിനാലും സ്‌കൂൾ ഉടൻ തുറക്കുന്നതിനാലും പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് പാർട്ടി അഭ്യർഥിച്ചു.

അതേ സ്‌കൂളിൽനിന്ന്‌ പത്താംക്ലാസ് പാസായവർക്ക് മുൻഗണന നൽകുന്ന നയത്തിൽ എതിർപ്പില്ല. എന്നാൽ മറ്റ്‌ സ്‌കൂളുകളിൽനിന്ന്‌ വരുന്നവരെ, പ്രതേകിച്ചും മാർക്ക് കുറഞ്ഞവരെ, ചില സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകർ നിരുത്സാഹപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് എ.എ.പി. ജില്ലാ പ്രസിഡന്റും പാർട്ടിയുടെ സംസ്ഥാന വക്താവുമായ സുന്ദരപാണ്ഡ്യൻ പറഞ്ഞു.

സമീപപ്രദേശങ്ങളിൽ ഹയർസെക്കൻഡറിസ്‌കൂളുകൾ ഇല്ലാത്തതുമൂലമാണ് കുട്ടികൾ പ്രവേശനത്തിന് അരികിലുള്ള സ്കൂളിലേക്ക്‌ വരുന്നത്. ഇവരിൽ പലരുടെയും മാതാപിതാക്കൾ ദിവസവേതനത്തിന് പണിയെടുക്കുന്നവരാണ്. പ്രസ്തുതദിവസം പണിക്കുപോകാതെയാണ് കുട്ടികളുടെ പ്രവേശനത്തിന് എത്തുന്നത്. അവരോട്‌ ചട്ടവിരുദ്ധമായി മറ്റ്‌ സ്‌കൂളുകളിലേക്ക് പോകാൻ പറയുന്നത് ശരിയല്ലെന്നും അങ്ങിനെ പറയുന്ന പ്രധാനാധ്യാപകർക്കെതിരേ നടപടി എടുക്കണമെന്നും സുന്ദരപാണ്ഡ്യൻ പറഞ്ഞു.

100 ശതമാനം വിജയം ലഭിക്കാനുള്ള സമ്മർദം മൂലമാണ് ഇത്തരം പ്രവേശനനിഷേധം സർക്കാർ സ്‌കൂളുകളിലും തുടങ്ങിയിരിക്കുന്നതെന്ന് ആരോപണമുണ്ട്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..