അങ്കമാലി : ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽനിന്നു വീണ് കൊട്ടാരക്കര വെളിയം വെസ്റ്റ് മലയിൽ ബിനു ഭവനിൽ തോമസിന്റെ മകൻ സിനു തോമസിന് (20) ഗുരുതര പരിക്കേറ്റു. ബുധനാഴ്ച രാവിലെ 7.20-ന് അങ്കമാലി ടെൽക്ക് മേൽപ്പാലത്തിനു സമീപം ബെംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ നിന്നാണ് വീണത്. തീവണ്ടിയുടെ പിന്നിലെ ബോഗിയിലാണ് സിനു യാത്ര ചെയ്തിരുന്നത്. വാതിലിനരികിൽനിന്ന സിനു ഉറങ്ങിപ്പോയതിനെ തുടർന്ന് വീണതാണെന്ന് കരുതുന്നു. തീവണ്ടിയുടെ അടിയിലേക്കു വീണ സിനുവിന്റെ ഇടതുകൈക്കും ഇടതുകാലിനും ഗുരുതര പരിക്കുണ്ട്. അങ്കമാലി ഫയർഫോഴ്‌സ് ലിറ്റിൽഫ്ളവർ ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഒറ്റപ്പാലത്തെ സിനിമാ തിയേറ്ററിലെ കഫേയിലെ ജോലിക്കാരനാണ് സിനു. തിയേറ്റർ രണ്ട് ദിവസം അടച്ചിടുന്നതിനാൽ ഒറ്റപ്പാലത്തുനിന്ന് തീവണ്ടിയിൽ നാട്ടിലേക്ക് പോന്നതാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..