പട്ടാമ്പി റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ മേൽക്കൂരക്കായി നിർമിച്ച കോൺക്രീറ്റ് ബീമുകൾ
പട്ടാമ്പി : പട്ടാമ്പി റെയിൽവേസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ കൂടുതൽ നീളത്തിൽ മേൽക്കൂര നിർമിക്കുന്നു. ഇതിനായി അടിത്തറനിർമാണം പൂർത്തിയായി. എൻജിൻ വന്നുനിൽക്കുന്നതിനോട് ചേർന്നുള്ള ഭാഗത്ത് 30 മീറ്ററോളം നീളത്തിലാണ് മേൽക്കൂര നിർമിക്കുന്നത്. മഴക്കാലമാവുന്നതിനുമുമ്പ് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
പട്ടാമ്പി റെയിൽവേസ്റ്റേഷനിലെത്തുന്ന യാത്രക്കാർ, പ്ലാറ്റ്‌ഫോമിൽ മേൽക്കൂരയില്ലാത്തതിനാൽ കടുത്ത ചൂടിലും മഴയിലും കാലങ്ങളായി ദുരിതമനുഭവിക്കുകയായിരുന്നു. രണ്ടാം പ്ലാറ്റ്‌ഫോമിൽ എത്തുന്ന യാത്രക്കാരെല്ലാം വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണ്. ചെറിയസ്ഥലത്ത് മാത്രമാണ് മേൽക്കൂരയുള്ളത്. ഒന്നാം പ്ലാറ്റ്‌ഫോമിലും മേൽക്കൂര മുഴുവനായി നിർമിച്ചിട്ടില്ല.
ഷൊർണൂർ ഭാഗത്തേക്കുള്ള വണ്ടികൾ വരുന്നത് രണ്ടാം പ്ലാറ്റ്‌ഫോമിലാണ്. രണ്ടുഭാഗത്തുമായി ആറ് കോച്ചുകൾ മാത്രം നിർത്തുന്ന സ്ഥലത്താണ് മേൽക്കൂരയുള്ളത്. യാത്രക്കാരുടെ നിരന്തരമായ ആവശ്യപ്രകാരം 2018-ൽ സ്റ്റേഷനിലെ മൂന്നിടങ്ങളിൽ ചെറിയ കാത്തിരിപ്പുകേന്ദ്രങ്ങൾ നിർമിച്ചിരുന്നു. എന്നാൽ വണ്ടിവന്നാൽ വലിയ ലഗേജുമായി ഓടിക്കയറേണ്ട സ്ഥിതിയാണ് യാത്രക്കാർക്കുള്ളത്. മഴക്കാലമായാൽ ദുരിതമേറും. മഴ നനഞ്ഞുവേണം വണ്ടിയിൽ കയറിപ്പറ്റാൻ.
2016-ൽ റെയിൽവേ ഡിവിഷണൽ മാനേജർ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യവും രണ്ടാം പ്ലാറ്റ്‌ഫോമിൽ മുഴുവനായും മേൽക്കൂര നിർമിക്കുകയെന്നതായിരുന്നു. എന്നാൽ മൂന്നിടങ്ങളിൽ ചെറിയ ഷെൽട്ടറുകൾ വന്നതല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ല.
Content Highlights: Pattambi railway station to be renovated
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..