അരിക്കൊമ്പനെ പറമ്പിക്കുളത്ത് വിടുന്നതിൽ ആശങ്ക; വ്യാപക പ്രതിഷേധം


1 min read
Read later
Print
Share

അരിക്കൊമ്പൻ (File Photo)

കൊല്ലങ്കോട് : ഇടുക്കി ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ദുരിതത്തിലാക്കിയ അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ആശങ്കയും വ്യാപക പ്രതിഷേധവും. പതിനൊന്നിലധികം ആദിവാസി ഊരുകളുടെയടക്കം ജനജീവിതം ദുരിതത്തിലാകുമെന്നും ആനയെ പറമ്പിക്കുളത്ത് വിടുന്നതിൽനിന്ന് പിൻതിരിയണമെന്നും കർഷക സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ ജനകീയ സമരങ്ങളുമായി നേരിടുമെന്നും കെ. ചിദംബരൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗം മുന്നറിയിപ്പ് നൽകി. സി. പ്രഭാകരൻ, കെ. ശിവാനന്ദൻ, സി. വിജയൻ, ടി. സഹദേവൻ, വി. ചന്ദ്രൻ, എം. അനിൽബാബു, ആർ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

കൊല്ലങ്കോട് : അരിക്കൊമ്പനെ ഇടുക്കിയിൽനിന്ന്‌ പറമ്പിക്കുളത്തേക്ക് എത്തിക്കാനുള്ള നീക്കത്തിൽ കർഷകമോർച്ച കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ജനജീവിതം ദുസ്സഹമാക്കാനിടയുള്ള ഈ നീക്കം ഉപേക്ഷിക്കണമെന്ന് ഹരിദാസ് ചുവട്ടുപാടത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ആവശ്യപ്പെട്ടു.

കൊല്ലങ്കോട് : അരിക്കൊമ്പനെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റരുതെന്ന് മനുഷ്യാവകാശ പ്രവർത്തകൻ മുരുകൻ ഏറാട്ട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് എം.എം. മണി എം.എൽ.എ. നടത്തിയ പ്രസ്താവന പറമ്പിക്കുളം ആദിവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കൊല്ലങ്കോട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ് കെ. സത്യപാൽ ആവശ്യപ്പെട്ടു.

Content Highlights: protest against translocating arikomban to parambikulam

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..