സ്വകാര്യ ബസുകളിൽ ഇനിമുതൽ ടിക്കറ്റ് മെഷീനും പ്രീ-പെയ്ഡ് കാർഡും


1 min read
Read later
Print
Share

പ്രീ-പെയ്ഡ് കാർഡെടുക്കുന്ന യാത്രക്കാർക്ക് യാത്രയിലുടനീളം ഈ കാർഡിലെ തുക ഉപയോഗിക്കാം.

• സ്വകാര്യ ബസുകളിൽ നടപ്പാക്കിയ യാത്രാ കാർഡിന്റെ വിതരണം താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി.കെ. ഹമീദിന് നൽകി ഒറ്റപ്പാലം ജോയിന്റ്‌ ആർ.ടി.ഒ. സി.യു. മുജീബ് ഉദ്ഘാടനം ചെയ്യുന്നു

ഷൊർണൂർ: സ്വകാര്യബസുകളിൽ ടിക്കറ്റ് യന്ത്രവും പ്രീ-പെയ്ഡ് കാർഡ് സംവിധാനവും ഏർപ്പെടുത്തി. ആദ്യഘട്ടത്തിൽ താലൂക്ക് സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന് കീഴിലുള്ള 160 ബസുകളിലാണ് നടപ്പാക്കുന്നത്. യന്ത്രം വാങ്ങുന്ന ബസുകളിൽ സി.സി.ടി.വി. സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.

യാത്രക്കാർക്ക് പ്രീ-പെയ്ഡ് കാർഡ് നൽകി ഇതുവഴി ടിക്കറ്റ് ചാർജ് നൽകാവുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഷൊർണൂർ, ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, പട്ടാമ്പി മേഖകളിലേക്കുള്ള ബസുകളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ‌

പ്രീ-പെയ്ഡ് കാർഡെടുക്കുന്ന യാത്രക്കാർക്ക് യാത്രയിലുടനീളം ഈ കാർഡിലെ തുക ഉപയോഗിക്കാം.

30 ദിവസം യാത്രചെയ്യുന്ന യാത്രക്കാർക്ക് 20 ദിവസത്തെ ടിക്കറ്റ് ചർജ്‌ നൽകിയാൽ യാത്രചെയ്യാവുന്ന പാസ് സംവിധാനവും ഇതോടൊപ്പം നടപ്പാക്കി. ബസ്സുടമകൾക്ക് സാമ്പത്തികനഷ്ടം കുറയ്ക്കാനും യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാനും ടിക്കറ്റ് യന്ത്രം വരുന്നതോടെ ഉപകാരമാകും.

എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ബസുകളിൽ ആധുനികസംവിധാനം നടപ്പാക്കുന്നത്. കാർഡിന്റെ ആദ്യവില്പന താലൂക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ ടി.കെ. ഹമീദിന് നൽകി ഒറ്റപ്പാലം ജോയിന്റ്‌ ആർ.ടി.ഒ. സി.യു. മുജീബ് ഉദ്ഘാടനം ചെയ്തു. ചലോ കമ്പനി മാനേജർ അരുൺ, എ.എം.വി.ഐ. എ.ഇ.സെഡ്. ബെറിൾ എന്നിവർ പങ്കെടുത്തു.

Content Highlights: ticket machine and pre paid card to be implemented in private buses

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..