Photo | facebook.com/TottenhamHotspur
പട്ടാമ്പി : ഈ ലോകകപ്പിന്റെ പ്രചാരണത്തിൽ പട്ടാമ്പിയിലെ ഫുട്‌ബോൾ ആരാധകർക്കും അഭിമാനിക്കാം. നിളയോരത്ത് സ്ഥാപിച്ച, ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ഹാരി കെയിന്റെ കൂറ്റൻ കട്ടൗട്ട് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ്ബായ ടോട്ടനം ഹോട്‌സ്പർ.
പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ ഉയർത്തിയ, ഹാരി കെയിന്റെ പടുകൂറ്റൻ കട്ടൗട്ടാണ് പട്ടാമ്പിയിലെ ആരാധകരുടെ ആവേശം ഇംഗ്ലണ്ടിലുമെത്തിച്ചത്. സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായതോടെ കഴിഞ്ഞദിവസമാണ് ടോട്ടനം ഹോട്‌സ്പർ, തങ്ങളുടെ താരംകൂടിയായ ഹാരി കെയിന്റെ കട്ടൗട്ട് ചിത്രം ഷെയർചെയ്തത്.
ഇത് കേരളത്തിലെ ഇംഗ്ലണ്ട് ആരാധകർക്ക് ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്ന് ‘ഇംഗ്ലണ്ട് ഫാൻസ്’ കേരള കൂട്ടായ്മ പ്രതിനിധി ഹഷിഫ് അലി പട്ടാമ്പി പറഞ്ഞു.
ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായി ഞായറാഴ്ചയാണ് ഭാരതപ്പുഴയിൽ പട്ടാമ്പിയിലെയും സമീപപ്രദേശങ്ങളിലെയും ആരാധകർ കട്ടൗട്ട് സ്ഥാപിച്ചത്. 40 അടി ഉയരമുണ്ട്. രാത്രി ഇത് പ്രകാശപൂരിതവുമാകും. കട്ടൗട്ട് സ്ഥാപിക്കാൻ അരലക്ഷത്തിലധികം രൂപ ചെലവുവന്നതായി കൂട്ടായ്മ അംഗങ്ങളായ കിഷോർ മഞ്ചേരി, ഷമീർ പട്ടിത്തറ, തുടങ്ങിയവർ പറഞ്ഞു.
Content Highlights: tottenham hotspur shared in facebook harry kane's cutout from palakkad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..