അരിക്കൊമ്പൻ | Photo: Mathrubhumi
വടക്കഞ്ചേരി: അരിക്കൊമ്പന്റെ സംരക്ഷണത്തിനുവേണ്ടി വടക്കഞ്ചേരി ഗണപതിക്ഷേത്രത്തിൽ ശനിയാഴ്ച അഷ്ടദ്രവ്യഗണപതിഹോമം നടക്കും. ശനിയാഴ്ച 10-ന് മൃഗസ്‌നേഹികളുടെ കൂട്ടായ്മ കൊച്ചി മറൈൻ ഡ്രൈവിൽ അരിക്കൊമ്പന്റെ സംരക്ഷണത്തിനായി പ്രതിഷേധപരിപാടി നടത്തുന്നുണ്ട്.
ഇതിന്റെ ഭാഗമായി കൂട്ടായ്മയുടെ പ്രതിനിധികൾ വഴിപാടായാണ് വടക്കഞ്ചേരി ഗണപതിക്ഷേത്രത്തിൽ പ്രത്യേക ഗണപതിഹോമം നടത്തുന്നത്. രാവിലെ ഏഴിനാരംഭിക്കുന്ന ചടങ്ങ് ഒമ്പതുവരെ നീളും.
പുഷ്പാലങ്കാരത്തോടെയാണ് പൂജകൾ നടക്കുക. എടമല ഇല്ലം ജിതേന്ദ്രൻ എമ്പ്രാന്തിരിയും ഹർഷൻ എമ്പ്രാന്തിരിയും കാർമികരാകും.
Content Highlights: wild elephant arikkomaban ashta dravya ganapathi homam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..