ചിറ്റപ്പുറത്തെ ഗ്യാസ് സിലിൻഡർ അപകടം: ചികിത്സയിലായിരുന്ന മകനും മരിച്ചു

കൂറ്റനാട്: പട്ടിത്തറ ചിറ്റപ്പുറത്ത് വീടിനുള്ളിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് സെബിനും (18) മരിച്ചു. ഇതോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ കോളേജിൽ ആദ്യവർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു സെബിൻ. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സെബിന്റെ മാതാവ് ഷെറീനയും പിതാവ് അബ്ദുൾ റസാഖും (സമദ്) കഴിഞ്ഞദിവസങ്ങളിൽ മരണപ്പെട്ടു. പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കളും നാട്ടുകാരും ചേർന്ന് മുഹമ്മദ് സെബിന്റെ മൃതദേഹം ഏറ്റുവാങ്ങി. ചങ്ങരംകുളം പള്ളിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ചങ്ങരംകുളം പള്ളിക്കര സ്വദേശി അബ്ദുൾറസാഖ് തൃത്താലയിലെ ഭാരത് ഗ്യാസ് ഏജൻസിയിലെ ഡ്രൈവറായിരുന്നു. ജോലിസമ്പന്ധമായകാരണങ്ങളാൽ കഴിഞ്ഞ നാലുവർഷത്തിലധികമായി പട്ടിത്തറ ചിറ്റപ്പുറത്തെ വാടകവീട്ടിലായിരുന്നു കുടുംബത്തോടൊപ്പം താമസിച്ചുവന്നിരുന്നത്. രണ്ടാഴ്ച മുൻപാണ് വീട്ടിൽ പ്രഭാതഭക്ഷണം പാചകംചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് വീട്ടിലുണ്ടായിരുന്ന മൂന്നുപേർക്കും ഗുരുതര പൊള്ളലേറ്റത്. ഇളയമകൾ റിൻഷീനയും (14) റസാഖിന്റെ മാതാവും വീടിനുപുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഇളയമകൾ റിൻഷീനയും വൃദ്ധയായ മാതാവും തനിച്ചായി. തൃത്താല ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിയാണ് റിൻഷീന.

4 hr ago


ശ്രീകൃഷ്ണൻ

ചിറ്റൂർ: വടക്കത്തറ ശ്രീകൃഷ്ണൻ (55) അന്തരിച്ചു. അച്ഛൻ: പരേതനായ നാരായണമുതലിയാർ. അമ്മ: പരേതയായ ചിന്നായി. സഹോദരി: കമാക്ഷി.

4 hr ago


ഇന്ദിരാനായർ

ഒലവക്കോട്: കാരാകുറിശ്ശി കുഞ്ചിരത്ത് കളം ഇന്ദിരാനായർ (75) പൂക്കാരത്തോട്ടം കൃഷ്ണവീട്ടിൽ അന്തരിച്ചു. ഭർത്താവ്: ശങ്കരതൊടിയിൽ പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ: ബീന, പൂജ (യു.എസ്.എ.). മരുമക്കൾ: കൃഷ്ണമോഹൻ, വിജയൻ (യു.എസ്.എ.). സംസ്കാരം ഞായറാഴ്ച രാവിലെ 11-ന് ഐവർമഠം ശ്മശാനത്തിൽ.

4 hr ago


ചക്കി

ലക്കിടി: മംഗലം പഴുക്കാട്ട് പറമ്പിൽ ചക്കി (88) അന്തരിച്ചു.മക്കൾ: രാധാകൃഷ്ണൻ, കല്യാണി. വസന്ത, പരേതരായ വെള്ളച്ചി, ജാനകി.

4 hr ago


ജാനു

തത്തമംഗലം: പൊട്ടക്കൽപാടം ജാനു (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കറുപ്പസ്വാമി. മക്കൾ: രാമകൃഷ്ണൻ, രാമദാസ്, മോഹൻദാസ്, ദേവി, മണി, കമലം. സംസ്കാരം ശനിയാഴ്ച 10-ന് ചിറ്റൂർ പുഴപ്പാലം ശോകശാന്തിവനം വാതക ശ്മശാനത്തിൽ.

4 hr ago


ചന്ദ്രിക

ലക്കിടി: മുളഞ്ഞൂർ ഈങ്ങോറ ചേറുങ്ങോട്ടിൽ ചന്ദ്രിക (58) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ദിനേശ് (ആർ.കെ. ട്രേഡേഴ്‌സ്, മംഗലം), ദീപ. മരുമക്കൾ: ശിവശങ്കരൻ, രന്യ.

4 hr ago


രാധാകൃഷ്ണൻ

ചിറ്റൂർ: നല്ലേപ്പിള്ളി തെക്കുമുറി ചേരുങ്കൽവീട്ടിൽ രാധാകൃഷ്ണൻ (60) അന്തരിച്ചു. ഭാര്യ: രാജാമണി. മക്കൾ: രാജേഷ്, ഗിരീഷ്. മരുമകൾ: ശ്രീജ. സഹോദരങ്ങൾ: കുട്ടപ്പൻ, സ്വാമിനാഥൻ, വസന്ത, വനജ.

4 hr ago


ലക്ഷ്മീദേവി

ചിറ്റൂർ: തറക്കളം പ്രസാദത്തിൽ ലക്ഷ്മീദേവി (സരള-63) അന്തരിച്ചു. ഭർത്താവ്: ചന്ദ്രശേഖരൻ നായർ (ചിറ്റൂർ സെൻട്രൽ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി). മക്കൾ: പ്രസീത (അധ്യാപിക, ഗവ. വിക്ടോറിയ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, ചിറ്റൂർ), പ്രസാദ്. മരുമകൻ: രാജേഷ് (ചിറ്റൂർ സർവീസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: ശിവകൃഷ്ണൻ, പരേതനായ ഈച്ചരൻകുട്ടി.

4 hr ago


മാലതി അമ്മ

ഒറ്റപ്പാലം: പാലപ്പുറം ചിനക്കത്തൂർ റസിഡൻസിൽ വൈഷ്ണവ് വീട്ടിൽ മാലതി അമ്മ (87) അന്തരിച്ചു. ഭർത്താവ്: കൂറ്റനാട് ചിറ്റലങ്ങാട്ട് പരേതനായ പരമേശ്വരൻ നായർ. മക്കൾ: ഉണ്ണി, സുധീർ കുമാർ (വിമുക്തഭടൻ), നളിനി (അർബൻ ബാങ്ക് അമ്പലപ്പാറ ശാഖ), പരേതയായ വസന്ത, പരേതനായ ശശിധരൻ. മരുമക്കൾ: പുഷ്പ, രമ, ശുഭ, രവീന്ദ്രൻ (റിട്ട. ദേവസ്വം ജീവനക്കാരൻ), പരേതനായ ഉണ്ണിക്കൃഷ്ണൻ നായർ, സംസ്കാരം ശനിയാഴ്ച 10 ന്‌ ഐവർമഠം ശ്മശാനത്തിൽ.

4 hr ago


ലക്ഷ്മി

ചെർപ്പുളശ്ശേരി: വീരമംഗലം നടുത്തൊടി വീട്ടിൽ ലക്ഷ്മി (83) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: കാർത്യായനി, കുമാരൻ, ജാനകി, ദേവകി. മരുമക്കൾ: വിജയലക്ഷ്മി, അർമുഖൻ, മണി, ലക്ഷ്മണൻ.

4 hr ago


ഹരീഷ്

ചളവറ: കയിലിയാട് വേമ്പലത്തുപാടം കയിലിയാട് കളരിക്കൽ ഗോപാലകൃഷ്ണ പണിക്കരുടെ മകൻ ഹരീഷ് (25) അന്തരിച്ചു. അമ്മ: ചന്ദ്രിക. സഹോദരങ്ങൾ: അനീഷ്, രാഗേഷ്.

4 hr ago


വത്സല

കൊല്ലങ്കോട്: പനങ്ങാട്ടിരി കോരനാത്ത് വീട്ടിൽ ജി. വത്സല (84) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമനാഥ മന്നാടിയാർ. മക്കൾ: രാധാകൃഷ്ണൻ, വേണുഗോപാലൻ (വിമുക്തഭടൻ), ഇന്ദിര, പാർവതി, കലാധരൻ. മരുമക്കൾ: ശോഭന, ദിവാകരൻ, രാജകുമാരൻ, പരേതരായ സുശീല, ഉഷ.

4 hr ago


നാരായണൻകുട്ടി

ശ്രീകൃഷ്ണപുരം: ഈശ്വരമംഗലം അവിഞ്ചിക്കുഴി വീട്ടിൽ നാരായണൻകുട്ടി (42) അന്തരിച്ചു. അമ്മ: ജാനകി. അച്ഛൻ: പരേതനായ കുട്ടപ്പ. സഹോദരങ്ങൾ: മോഹനൻ, രാജഗോപാലൻ, ബാലകൃഷ്ണൻ, ഷീബ.

4 hr ago


മോഹനൻ

തിരുമിറ്റക്കോട്: കറുകപുത്തൂർ പടിഞ്ഞാറേപുരയ്‌ക്കൽ മോഹനൻ (53) അന്തരിച്ചു. ഭാര്യ: രജനി. മക്കൾ: വിഷ്ണു, ജിഷ്ണു, രേഷ്മ.

4 hr ago


നാരായണൻനമ്പീശൻ

പാലക്കാട്: മരുതറോഡ് ശ്രീനഗർ കോളനിയിൽ നാരായണൻനമ്പീശൻ (70) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. മലബാർ സിമൻറ്സ് സൂപ്പർവൈസറാണ്. ഭാര്യ: രാധാമണി (റിട്ട. ബി.എസ്.എൻ.എൽ.) മക്കൾ: രചന, രോഹിത്. മരുമക്കൾ: ശ്രീകുമാർ, സൗമ്യ. സംസ്കാരം ശനിയാഴ്ച 10-ന് ബെംഗളൂരുവിൽ.

4 hr ago


കുപ്പൻ

മാത്തൂർ: ആനിക്കോട് വട്ടപ്പറമ്പ് വീട്ടിൽ കുപ്പൻ (75) അന്തരിച്ചു. ഭാര്യ: പാറു. മക്കൾ: കുമാരി, കല്യാണി, സുമിത്ര, സുനിത, ബാലകൃഷ്ണൻ. മരുമക്കൾ: കുമാരൻ, കുഞ്ചു, ഷിബു, കവിത. സഹോദരങ്ങൾ: മണപ്പുള്ളി, വേലായുധൻ, ചിന്ന.

4 hr ago


രമണി

കാവശ്ശേരി: ആലിങ്കൽപ്പറമ്പിൽ രമണി (47) അന്തരിച്ചു. അച്ഛൻ: പരേതനായ ചാമു. അമ്മ: പരേതയായ തങ്ക. സഹോദരങ്ങൾ: സത്യഭാമ, വിജയം, ധനലക്ഷ്മി.

4 hr ago


നാണിക്കുട്ടിയമ്മ

ഷൊർണൂർ: കുളപ്പുള്ളി പതിയാത്ത് നാണിക്കുട്ടിയമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻനായർ. മക്കൾ: രാജലക്ഷ്മി, മണികണ്ഠൻ, ഗീത, ആനന്ദൻ. മരുമക്കൾ: സേതുമാധവൻ, ലക്ഷ്മിഭായ്, രാജൻ, ബിന്ദു.

4 hr ago


പാത്തുമ്മ

ആനക്കര: മണ്ണിയംപെരുമ്പലം കോട്ടപ്പറമ്പിൽ പാത്തുമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: കെ.പി. മുഹമ്മദ്കുട്ടി, പരേതനായ കെ.പി. ഹസൈനാർ, കെ.പി. ഏനുദ്ദീൻ. മരുമക്കൾ: സഫിയ, ആമിന, സൈനബ.

4 hr ago


കൃഷ്ണൻകുട്ടി

അത്തിപ്പൊറ്റ: തോട്ടിങ്കൽവീട്ടിൽ കൃഷ്ണൻകുട്ടി (60) അന്തരിച്ചു. ഭാര്യ: ഓമന. മക്കൾ: സനൂപ്, ശ്യാമിനി. മരുമകൻ: അനിൽകുമാർ. സഹോദരങ്ങൾ: ഗോപാലൻ, വാസു, സുബ്രഹ്മണ്യൻ, സരസു.

4 hr ago


മീനാക്ഷി

കൊല്ലങ്കോട്: എലവഞ്ചേരി കിഴക്കുമുറി പുത്തൻപുര വീട്ടിൽ മീനാക്ഷി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ആറു. മക്കൾ: ശ്രീനിവാസൻ, സുനിൽകുമാർ, ശാന്തകുമാരി, മിനി, പുഷ്പലത, പരേതരായ അരവിന്ദാക്ഷൻ, അനന്തകൃഷ്ണൻ, അനിൽകുമാർ. മരുമക്കൾ: അംബുജാക്ഷി, പ്രീജ, ദീപ, കൃഷ്ണൻകുട്ടി, ശശീന്ദ്രൻ, അരുൺദാസ്. സംസ്കാരം ശനിയാഴ്ച ഒൻപതിന് തൂറ്റിപ്പാടം ശ്മശാനത്തിൽ.

4 hr ago


കണ്ണമ്മ

വണ്ടാഴി: നെല്ലിക്കോട് കണ്ണമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ഗംഗാധരൻ, മുരളീധരൻ, സുരേഷ്, ഉഷ, രാജേഷ്, പരേതനായ നാരായണൻ. മരുമക്കൾ: സത്യഭാമ, ലളിത, പ്രസീത, സുനിത, അജിത, അജയൻ.

4 hr ago


മമ്മു

തോണിപ്പാടം: അമ്പലക്കാട് കോമത്ത്പറമ്പിൽ മമ്മു (71) അന്തരിച്ചു. ഭാര്യ: ഖദീജഉമ്മ. മക്കൾ: സലീന, അബ്ദുൾസലാം, ഷക്കീന, മുഹമ്മദ് ഷെരീഫ്. മരുമക്കൾ: ഇമ്പിച്ചിബാവ, റെജീന, അസീസ്, ഹസീന. സഹോദരങ്ങൾ: അലിഅഹമ്മദ്, ഇസ്മായിൽ, ആമിന, സൈനബ.

4 hr ago


കുഞ്ചേക്കൻ

ശ്രീകൃഷ്ണപുരം: പുളിയക്കാട്ടുതെരുവ് കോടേംകുറിശ്ശി വീട്ടിൽ കുഞ്ചേക്കൻ (80) അന്തരിച്ചു. ഭാര്യ: ഉണ്യേമ. മക്കൾ: അമ്മിണി, കല്യാണി, ലക്ഷ്മി, രുക്‌മിണി, ജാനകി, പരേതനായ ശങ്കരൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10-ന് ഐവർമഠം ശ്മശാനത്തിൽ.

4 hr ago


നീലുക്കുട്ടി

നല്ലേപ്പിള്ളി: ഇരട്ടക്കുളം തോട്ടത്ത് വീട്ടിൽ നീലുക്കുട്ടി (97) അന്തരിച്ചു. ഭർത്താവ്: പരേതനായ ചാമി. മക്കൾ: ദേവകി, പരേതനായ കുട്ടിച്ചാമി, ചന്ദ്രൻ, ജാനകി, ശാരദ. മരുമക്കൾ: പരേതനായ മാണിക്യൻ, കൃഷ്ണകുമാരി, ശാന്തകുമാരി, തങ്കപ്പൻ, സഹദേവൻ. സംസ്കാരം ശനിയാഴ്ച 9-ന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.

4 hr ago


ലക്ഷ്മി

വടക്കഞ്ചേരി: ചല്ലിപറമ്പ് കളത്തൊടി വീട്ടിൽ ലക്ഷ്മി (87) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലുമുരുകൻ. മക്കൾ: ഗോപാലകൃഷ്ണൻ (സി.പി.എം. പരുവാശ്ശേരി ബ്രാഞ്ചംഗം), ബാലകൃഷ്ണൻ, കമലം, ദേവി, രുക്മിണി. മരുമക്കൾ: രാജാമണി, സുനിത, കുഞ്ചുവെള്ള, കൃഷ്ണൻ, കണ്ണൻ.

4 hr ago


പൊന്നു

പുതുക്കോട്: അപ്പക്കാട് പൊന്നു (93) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: രാജൻ (പുതുക്കോട് പഞ്ചായത്തംഗം, സി.പി.എം. അപ്പക്കാട് ബ്രാഞ്ചംഗം), നാരായണൻ, ശിവപ്രസാദ് (സി.പി.എം. അപ്പക്കാട് ബ്രാഞ്ചംഗം), ദേവകി. മരുമക്കൾ: ദേവകി, സുമ, ചെമ്പകം.

4 hr ago


നിർമല

പത്തിരിപ്പാല: ഈസ്റ്റ് പേരൂർ വട്ടപ്പറമ്പിൽ നിർമല (67) അന്തരിച്ചു. ഭർത്താവ്: പരേതനായ ലക്ഷ്മണൻ. മക്കൾ: പ്രബീഷ്, പ്രവീണ, പ്രജീഷ്. മരുമക്കൾ: അശോകൻ, സുനിത.

4 hr ago


നാരായണൻ

മങ്കര: മങ്കര ചെമ്മുകയിൽ നാരായണൻ (65) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: സന്തോഷ്, സതീദേവി, സരിത. മരുമകൻ: സഹദേവൻ.

4 hr ago


എ.പി. വാസു

ലക്കിടി: നെല്ലിക്കുറിശ്ശി ആനക്കോട്ട് പള്ളിയാലിൽ എ.പി. വാസു (76) അന്തരിച്ചു. മുൻ പഞ്ചായത്തംഗവും മാതൃകാ കർഷകനുമായിരുന്നു.ഭാര്യ: മുൻ അധ്യാപിക കൗസല്യ. മക്കൾ: സുസ്മി, ജാസ്മി. മരുമക്കൾ: മഞ്ജുനാഥ് (ഐ.ടി. പ്രോജക്ട്‌ മാനേജർ, എച്ച്.സി.എൽ., ചെന്നൈ), കെ.ടി. സിനു (കനറാ ബാങ്ക്, ബി.പി. അങ്ങാടി, തിരൂർ).

4 hr ago


കുഞ്ഞാമ്മ

മംഗലംഡാം: കാന്തളം കൊറ്റിക്കൽ കുഞ്ഞാമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞവര. മക്കൾ: ജോർജ്, ജോയ്, മേരി, ശോശാമ്മ, പരേതനായ വർക്കി. മരുമക്കൾ: അമ്മിണി, എൽസി, അമ്മിണി ജോയ്, മത്തായി, പരേതനായ ഏല്യാസ്. സംസ്‌കാരം ശനിയാഴ്ച 11-ന് മംഗലംഡാം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

4 hr ago


ദമയന്തി

ആലത്തൂർ: പൂങ്ങോട് വീട്ടിൽ ദമയന്തി (84) അന്തരിച്ചു. ഭർത്താവ്: പരേതനായ പി. കേശവൻ. മക്കൾ: വിജയൻ (ടാക്സ് കൺസൾട്ടന്റ്), പ്രകാശ് (ശോഭാ ഡെവലപ്പേഴ്‌സ്), ബിന്ദു (അധ്യാപിക, ഗവ. എച്ച്.എസ്., എരിമയൂർ). മരുമക്കൾ: പരേതയായ കാഞ്ചന, വിൻസി, വിദ്യാധരൻ.

4 hr ago


അച്യുതൻ വൈദ്യർ

ഒറ്റപ്പാലം: അമ്പലപ്പാറയിൽ മൃത്യുഞ്ജയം വൈദ്യശാല നടത്തിയിരുന്ന വേങ്ങശ്ശേരി കളരിക്കൽ അച്യുതൻ വൈദ്യർ (75) അന്തരിച്ചു. ഭാര്യമാർ: ശ്യാമള, കല്യാണിക്കുട്ടി. മക്കൾ: ശ്രീജിത്ത്, ഡോ. ശ്രീകാന്ത്. മരുമക്കൾ: പ്രിൻസി, ഇന്ദു.

4 hr ago


ലോട്ടറിത്തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

കൊഴിഞ്ഞാമ്പാറ: ലോട്ടറിത്തൊഴിലാളിയെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിപ്പാറ വെള്ളച്ചികുളം രവീന്ദ്രനെയാണ്‌ (59) വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിനകത്ത് ആരുമുണ്ടായിരുന്നില്ല. മകൻ വന്നു നോക്കിയപ്പോഴാണ് സംഭവംകണ്ടത്. കടബാധ്യതയാണ് രവീന്ദ്രന്റെ മരണത്തിന് കാരണമെന്ന് വീട്ടുകാർ പറഞ്ഞതായും ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും കൊഴിഞ്ഞാമ്പാറ പോലീസ് അറിയിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഓമനയാണ് രവീന്ദ്രന്റെ ഭാര്യ. മക്കൾ: ജയശീലൻ, ജയപ്രകാശ്. മരുമക്കൾ: പ്രിൻസി, വിനിത.

4 hr ago


ടി.കെ. ഗോപി

കൂറ്റനാട്: ചാലിശ്ശേരി പോലീസ് സ്റ്റേഷന് മുൻവശം താമസം തെക്കേപ്പുറത്ത് ടി.കെ. ഗോപി (69) അന്തരിച്ചു. സി.പി.എം. ചാലിശ്ശേരി പഞ്ചായത്ത് മുൻ ലോക്കൽകമ്മിറ്റി സെക്രട്ടറിയാണ്. ഹാർമോണിസ്റ്റ്, ഗായകൻ, നാടക കലാകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ചാലിശ്ശേരിയിലെ ‘റെഡ് വോയ്സ്’ ട്രൂപ്പിന്റെ മുഖ്യ സംഘാടകനായിരുന്നു. ഭാര്യ: വത്സല. മക്കൾ: സംഗീത, രമിത, നമിത, സ്മൃതി. മരുമക്കൾ: വേണുഗോപാൽ, സുഗുണൻ, രൂപേഷ്, സിനി.

4 hr ago


അജ്ഞാത മൃതദേഹം കണ്ടെത്തി

പാലക്കാട്: പുതുപ്പരിയാരം വില്ലേജിൽ വല്ലങ്കാട് റെയിൽവേട്രാക്കിൽ പുരുഷന്റെ അജ്ഞാതമൃതദേഹം കണ്ടെത്തി. 60 വയസ്സ് തോന്നിക്കും. മൃതദേഹത്തിന്റെ നെറ്റിയിൽ മധ്യഭാഗത്ത് മുറിക്കലയുണ്ട്. കറുത്ത പാന്റ്‌സും കാക്കിനിറമുള്ള ഫുൾക്കൈ ഷർട്ടുമാണ് വേഷം. മൃതദേഹം യാക്കര പൊതുശ്മശാനത്തിൽ അടക്കംചെയ്തു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987150, 9497980606 എന്നീ നമ്പറിൽ ബന്ധപ്പെടണമെന്ന് ഹേമാംബികനഗർ പോലീസ് അറിയിച്ചു.

4 hr ago


മാധവി

പാലക്കാട്: റെയിൽവേകോളനി സായിബാബനഗർ രാഗേന്ദുവിൽ മാധവി (46) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി. ഉണ്ണിക്കൃഷ്ണൻ. മകൾ: ഐശ്വര്യ. മരുമകൻ: രാജേഷ്. സംസ്കാരം ശനിയാഴ്ച ഒരുമണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ.

4 hr ago


ഹാജറ ഉമ്മ

തോലനൂർ: തെക്കുമുറിയിൽ ഹാജറ ഉമ്മ (84) അന്തരിച്ചു. ഭർത്താവ്: പരേതനായ മുഹമ്മദ് റാവുത്തർ. മക്കൾ: സിദ്ദീഖ്, ഉമ്മർ, ആമിന, ബൽക്കീസ്. മരുമക്കൾ: അബ്ദുൽറഹിമാൻ, ഹസ്സൻകുട്ടി.

4 hr ago


യുവാവ് കെട്ടിടത്തിൽനിന്നു വീണ്‌ മരിച്ചു

കൊഴിഞ്ഞാമ്പാറ: പരിശിക്കൽ മണിയാരൻചള്ള ആൽബർട്ട് ആരോഗ്യസ്വാമിയുടെ മകൻ ദീപക് (22) കെട്ടിടത്തിൽനിന്നു വീണ്‌ മരിച്ചു. വ്യാഴാഴ്ച രാത്രി എട്ടിന് മണിയാരൻചള്ളയിലെ സെന്റ് സന്ദിയാഗപ്പർ പള്ളി കെട്ടിടത്തിനുമുകളിലെ തേനീച്ചക്കൂട് എടുത്തുമാറ്റുന്നതിനായി കയറിയതായിരുന്നു. കാൽവഴുതിവീണ് ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ നാലോടെ മരിച്ചു. കൊഴിഞ്ഞാമ്പാറ പോലീസ് ഇൻക്വസ്റ്റ് നടത്തി. അമ്മ: മാർട്ടിൻ പൂങ്കൊടി. സഹോദരി: അഗ്നസ് ലിസി.

4 hr ago


റെയിൽപ്പാളത്തിനു സമീപം പരിക്കേറ്റനിലയിൽ കണ്ടെത്തിയയാൾ മരിച്ചു

കൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയിൽപ്പാതയ്ക്കുസമീപം പരിക്കേറ്റനിലയിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. വടവന്നൂർ മരുതംപാടം വീട്ടിൽ പരേതനായ വേലന്റെ മകൻ ചാത്തേലൻ (88) ആണ് വെള്ളിയാഴ്ച ഉച്ചയോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് മരുതംപാടത്തെ റെയിൽപ്പാളത്തിന് സമീപം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. സാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്ന്‌ സഞ്ചിയുമായി ഇറങ്ങിയതായിരുന്നു. പാളത്തിലൂടെ നടക്കുന്നതിനിടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ മുട്ടിയാണ് അപകടമുണ്ടായതെന്നാണ് സംശയിക്കുന്നത്. ആദ്യം ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: കുഞ്ചി. മക്കൾ: ഗുരുവായൂരപ്പൻ, പരമേശ്വരൻ, മുരുകൻ, തങ്ക, കമലം, പാർവതി, പാഞ്ചാലി. മരുമക്കൾ: യശോദ, വിലാസിനി, വിദ്യ, രാമൻകുട്ടി, ശിവദാസൻ, സുന്ദരൻ, പുഷ്പരാജൻ. ശനിയാഴ്ച മെഡിക്കൽ കോളേജിൽ നടക്കുന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം വടവന്നൂരിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.

4 hr ago