സേലം: ആത്തൂർ അമ്മാപാളയത്തെ നീറ്റ് പരിശീലനകേന്ദ്രത്തിൽ വിദ്യാർഥി തൂങ്ങിമരിച്ചു. കള്ളക്കുറുച്ചി സ്വദേശി മുരുകന്റെ മകൻ ചന്ദ്രുവാണ് (19) മരിച്ചത്. രണ്ടാംവർഷമാണ് ഇവിടെ ചന്ദ്രു പരിശീലനത്തിന് വരുന്നത്. തിങ്കളാഴ്ച കയറുമായി കേന്ദ്രത്തിൽ വന്ന ചന്ദ്രു ക്ളാസ് മുറിയിൽത്തന്നെ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
സംഭവമറിഞ്ഞതോടെ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി. പോലീസിന്റെ സാന്നിധ്യത്തിൽ മൃതദേഹം സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..