പത്തനംതിട്ട- ഫെബ്രുവരി 05 ചിത്രങ്ങളിലൂടെ


1/14

സംസ്ഥാനസർക്കാരിന്റെ ജനദ്രോഹബജറ്റിൽ പ്രതിഷേധിച്ച്‌ ജില്ലാ കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ടയിൽ നടത്തിയ പ്രകടനം

2/14

കേരള പുലയർ മഹാസഭ 715-ാം നമ്പർ ഉളനാട്-പാണിൽ ശാഖ അയ്യങ്കാളിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ 13-ാം വാർഷികം കെ.പി.സി.സി. അംഗം രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

3/14

മല്ലപ്പള്ളി ടൗണിൽ ട്രാഫിക് ഐലൻഡിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ

4/14

കിണറ്റിൽവീണശേഷം രക്ഷപ്പെട്ട രേഷ്മയും മകൻ വൈഷ്ണവും

5/14

രേഷ്മയും കുഞ്ഞും വീണ കിണർ

6/14

നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തിലെ കല്ലുങ്കലിൽ പ്രവർത്തിക്കുന്ന വെറ്ററിനറി ഉപകേന്ദ്രം ജീവനക്കാരില്ലാതെ തുറന്നിട്ടിരിക്കുന്നു

7/14

ഇണ്ടിളയപ്പൻ ക്ഷേത്രത്തിലെ ഹിന്ദുമത സമ്മേളനത്തിൽ ചിദാനന്ദപുരിസ്വാമി മുഖ്യ പ്രഭാഷണം നടത്തുന്നു

8/14

കൂടൽ ഗവ. എൽ.പി.സ്‌കൂളിന്റെ ഭിത്തിയിലെ രാക്ഷസൻപാറയും തീവണ്ടിയും

9/14

നിരീക്ഷണടവറും ഗുഹയും വെള്ളച്ചാട്ടത്തിനായി ഒരുക്കിയ സ്ഥലവും

10/14

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന്റെ വേദിയിൽ സ്ഥാപിക്കുന്നതിനുള്ള വിദ്യാധിരാജ സ്വാമികളുടെ ഛായാചിത്രവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് റാന്നി പെരുമ്പുഴയിൽ സ്വീകരണം നൽകിയപ്പോൾ

11/14

എഴുമറ്റൂർ ശ്രീ പരമഭട്ടാരാശ്രമത്തിൽ വാഴൂർ തീർഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദരിൽനിന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ, ഘോഷയാത്ര കമ്മിറ്റി ജനറൽ കൺവീനർമാരായ പ്രകാശ് ചരളേൽ, കെ. ജയവർമ എന്നിവർ വിദ്യാധിരാജ സ്വാമിയുടെ ഛായാചിത്രം ഏറ്റുവാങ്ങുന്നു

12/14

മിനി സിവിൽ സ്റ്റേഷന്‌ മുന്നിലുള്ള റോഡിലെ കേബിൾ കുഴിയുടെ മൂടി തുറന്ന നിലയിൽ

13/14

എൻ.ജി.ഒ. അസോസിയേഷൻ പ്രതിഷേധധർണ ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

14/14

എൻ.ജി.ഒ. സംഘ് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രതിഷേധപ്രകടനം

Content Highlights: news in pics pathanamthitta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..