പത്തനംതിട്ട-മാർച്ച് 28 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/25

രാഹുൽഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഗവിയിൽ നടത്തിയ പ്രതിഷേധ യോഗം ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്യുന്നു.

2/25

കുരമ്പാല ഇടയാടിയിൽ ഗവ. എൽ.പി. സ്‌കൂളിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണ നിലയിൽ

3/25

• ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും വെച്ചൂച്ചിറ പഞ്ചായത്ത് ഹരിവരാസനം ശതാബ്ദി ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പരുവ മഹാദേവ ക്ഷേത്രത്തിൽ നടത്തിയ സമൂഹ നീരാജനപൂജ

4/25

മല്ലപ്പള്ളി ബ്ലോക്കിൽ നടത്തുന്ന ‘ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ’ പദയാത്രയുടെ ഉദ്ഘാടനം കോൺഗ്രസ് രാഷ്ടീയകാര്യ സമിതിയംഗം പ്രൊഫ. പി.ജെ. കുര്യൻ നിർവഹിക്കുന്നു

5/25

• വൃന്ദാവനം പ്രണമലക്കാവ് ദുർഗാദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികദിനത്തിൽ നടന്ന പൊങ്കാല

6/25

പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ പടയണിയുടെ സമാപനത്തിന് എഴുന്നള്ളിക്കുന്ന മഹാഭൈരവിക്കോലത്തിന്റെ ചട്ടത്തിന്റെ പണികൾ നടത്തുന്നു

7/25

വണിക വൈശ്യസംഘം ചന്ദനപ്പള്ളി ശാഖ വാർഷികസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

8/25

കിഴക്കൻമുത്തൂർ പടപ്പാട് ശ്രീദേവിക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം റിട്ട. ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു

9/25

• നീർവിളാകം ധർമശാസ്താക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന് പെരിങ്ങര നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റുന്നു

10/25

• വടശ്ശേരിക്കര പഞ്ചായത്തിലെ ഇടത്തറമുക്ക്-വാവോലിക്കണ്ടം റോഡിന്റെ സംരക്ഷണഭിത്തിയുടെ ഒരുഭാഗം ഇടിഞ്ഞുവീണ നിലയിൽ

11/25

അയ്യപ്പൻപാറ മാർത്താണ്ഡപുരം എൻ.എസ്.എസ്.കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന പൊതുയോഗം മുന്നോക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ കെ.ജി. പ്രേംജിത്ത് ഉദ്ഘാടനം ചെയ്യുന്നു

12/25

Caption

13/25

• കോയിപ്രം എം.സി.എഫിന് മുൻപിൽ കുന്നുകൂടിയ മാലിന്യം നീക്കിയ നിലയിൽ

14/25

കോന്നി കവലയിൽ നടപ്പാത കൈയേറി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു

15/25

കേരള ടോൾമെൻ അസോസിയേഷൻ തെക്കൻ മേഖല ജില്ലാ സമ്മേളനം ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പ്രശാന്ത് ആതിര ഉദ്ഘാടനം ചെയ്യുന്നു

16/25

കൈപ്പട്ടൂർ-പത്തനംതിട്ട റോഡിൽ ഓമല്ലൂർ ഭാഗത്ത് പാതയുടെ വശം കൊരുപ്പുകട്ട പാകിയ നിലയിൽ

17/25

കുഴിയിൽവീണ പോത്തിൻകുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയപ്പോൾ

18/25

ഓമല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപത്തെ ആംബുലൻസ് ഷെഡിന് മുകളിൽ മരക്കൊമ്പ് വീണനിലയിൽ

19/25

തട്ടയിൽ മങ്കുഴിയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടം

20/25

എം.സി.റോഡിൽ പന്തളം എൻ.എസ്.എസ്. ഗേൾസ് ഹൈസ്‌കൂളിന് സമീപത്തെ കാത്തിരിപ്പുകേന്ദ്രം തകർന്ന നിലയിൽ

21/25

കുറ്റൂർ സ്വദേശി സുബിൻ കെ.മാത്യുവിന്റെ ഏത്തവാഴകൾ ഒടിഞ്ഞുവീണ നിലയിൽ

22/25

• കലഞ്ഞൂർ മഹാദേവർക്ഷേത്രത്തിൽ നടന്ന ഉത്സവക്കെട്ടുകാഴ്ച

23/25

നവീകരിച്ച ഊപ്പമൺ- വിളക്കുവേലിപ്പടി റോഡ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു

24/25

• ഇടപ്പാവൂർ ക്ഷേത്രത്തിൽ പറ, അൻപൊലി സമർപ്പണത്തിനായി ശ്രീഭദ്രകാളി ക്ഷേത്രത്തിൽനിന്നു ദേവിയെ വനദുർഗാ ക്ഷേത്രത്തിലേക്ക് എതിരേൽക്കുന്നു

25/25

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത്‌ കോൺഗ്രസ് ആങ്ങമൂഴിയിൽ നടത്തിയ വഴിതടയൽ സമരം

Content Highlights: news in pics pathanamthitta

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..