മണ്ണടിശ്ശാല-പരുവ റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളമൊഴുകുന്നു
വെച്ചൂച്ചിറ : നാടാകെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ പരുവയ്ക്ക് സമീപം ജലവിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു. നാട്ടുകാർ വെള്ളം പണംകൊടുത്ത് വാങ്ങുമ്പോഴാണ് റോഡിലൂടെ കുടിവെള്ളം കുത്തിയൊലിച്ചൊഴുകുന്നത്. ഒന്നരയാഴ്ചയിലേറെയായി ഇത് തുടരുകയാണ്. ഈ മേഖലയിലേക്കുള്ള ജലവിതരണത്തെയും ഇത് ബാധിച്ചിരിക്കുകയാണ്.
മണ്ണടിശ്ശാല-ആലാപ്പടി-പരുവ റോഡിലാണ് സംഭവം. ആലാപ്പടിയിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. പെരുന്തേനരുവി ജലവിതരണ പദ്ധതിയുടെ മണ്ണടിശ്ശാലയിൽനിന്ന് പരുവ ഭാഗത്തേക്കുള്ള പൈപ്പാണ് തകരാറിലായത്. ഈ മേഖലയിലെ ഉയർന്ന സ്ഥലങ്ങളിലെ വീടുകളിലൊന്നും ഇതുകാരണം കുടിവെള്ളമെത്തുന്നില്ല. ഈ മേഖലയിലേക്ക് ജലവിതരണം നടത്തുന്ന അത്രയുംസമയം പൊട്ടിയ പൈപ്പിലൂടെ റോഡിലേക്ക് വെള്ളമൊഴുകിക്കൊണ്ടിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..