തെങ്ങമം : പോർമലനടയുടെ ആദിമൂലസ്ഥാനമായ എണ്ണശ്ശേരി കൊട്ടാരത്തിന്റെ പീഠ സമർപ്പണം 29 മുതൽ മേയ് ഒന്നുവരെ നടക്കും. കൊല്ലം മുളങ്കാടകം കൈതവാരത്ത് മാടം അഡ്വ. തിരുകേളൻ ശ്രീധരൻ ശ്രീലാൽ മലവാഴിയുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.
29-ന് രാവിലെ 5.30-ന് ചിറ്റാലയിൽ പൂജ, ആറിന് ഒറ്റക്കല പൊങ്കൽ, 12-ന് അന്നദാനം, വൈകീട്ട് 6.30-ന് ചിറ്റാലയിൽ വിളക്കും പൂജയും. 30-ന് രാവിലെ ആറിന് ചിറ്റാലയിൽ അടുക്ക് വയ്പും പൂജയും 6.15-ന് ഒറ്റക്കല പൊങ്കൽ, രാവിലെ 8.30-ന് കാപ്പുകെട്ടും മുൻപുതാന വാഴ്ത്തും 10 മുതൽ തെളി, 12-ന് അന്നദാനം, ഏഴിന് സേവ, 10.30-ന് കൊട്ടിക്കയറ്റവും പീഠസമർപ്പണവും, 1.30-ന് പെരിയ ഊട്ട്, മല ആചാര പൂജ.
മേയ് ഒന്നിന് പുലർച്ചെ മൂന്നിന് മന്നങ്ങാർപ്പണം, അഞ്ചിന് കൊട്ടിയറ്റവും പൂജയും 6.15-ന് പൊങ്കാല, 12-ന് അന്നദാനം, വൈകീട്ട് ആറിന് കൊട്ടാരത്തിൽ വിളക്കും പൂജയും 10-ന് ഭാരതക്കളി, 12-ന് മല ഊട്ട്. മൂന്നിന് വൈകീട്ട് അഞ്ചിന് പീഠവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇളംപള്ളിൽ ഹിരണ്യനല്ലൂർ മഹാദേവക്ഷേത്രത്തിൽനിന്ന് ആരംഭിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..