• തെങ്ങമം യു.പി.എസിൽ നടന്ന തണൽ ക്യാമ്പ്
തെങ്ങമം : കുട്ടികളുടെ മധ്യവേനലവധിക്കാലം ആസ്വാദ്യകരമാക്കാൻ തെങ്ങമം യു.പി.എസിൽ ക്യാമ്പ് സംഘടിപ്പിച്ചു. യോഗ പരിശീലനം, കാർട്ടൂൺ ചിത്രരചനാ പഠന കളരി എന്നിവ നടന്നു. കേരള കാർട്ടൂൺ അക്കാദമി എക്സിക്യൂട്ടീവംഗം സജീവ് ശൂരനാട്, ബാബു പന്തളം എന്നിവർ ക്ലാസ് നയിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ രാജനുണ്ണിത്താൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജി.ലളിതകുമാരി, പഞ്ചായത്തംഗം ശ്രീജ, എം.പി.ടി.എ. പ്രസിഡന്റ് സിനി പ്രസാദ്, ക്യാമ്പ് കോ-ഓർഡിനേറ്റർ ആർ.രാഹുൽ രാജ്, അധ്യാപിക പ്രീത എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..