പാപ്പാടിക്കുന്ന് അങ്കണവാടിക്ക് സൗജന്യമായി ലഭിച്ച ഭൂമിയുടെപ്രമാണ കൈമാറ്റച്ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
തെങ്ങമം : നാളെയുടെ വാഗ്ദാനങ്ങളായ കുരുന്നുകൾക്ക് അക്ഷരമധുരം നുകരാൻ അങ്കണവാടിക്ക് സൗജന്യമായി സ്ഥലംനൽകി വീട്ടമ്മ.
തെങ്ങമം കൊല്ലായ്ക്കൽ പാപ്പാടിക്കുന്ന് തയ്യിൽ പുത്തൻവീട്ടിൽ ഷീബാ ലാലിയാണ് സ്വന്തമായി വിലയ്ക്കുവാങ്ങിയ ഭൂമിയിൽനിന്നു മൂന്നുസെന്റ് തെങ്ങമം കൊല്ലായ്ക്കൽ ഇരുപതാം വാർഡിൽ വാടകയ്ക്ക് പ്രർത്തിച്ചിരുന്ന 101-ാംനമ്പർ അങ്കണവാടിക്ക് നൽകിയത്.
വർഷങ്ങളായി പരിമിതമായ സാഹചര്യങ്ങളിലാണ് പാപ്പാടിക്കുന്നിലെ അങ്കണവാടി പ്രവർത്തിച്ചുകൊണ്ടിരുന്നത്. അങ്കണവാടിക്ക് കെട്ടിടംവെയ്ക്കാൻ ഗ്രാമപ്പഞ്ചായത്തംഗം വി.വിനേഷിന്റെ നേതൃത്വത്തിൽ സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ഷീബാ ലാലി സ്ഥലം വിട്ടുനൽകാമെന്ന സമ്മതം അറിയിക്കുന്നത്.
പ്രമാണ കൈമാറ്റച്ചടങ്ങ് ഡെപ്യൂട്ടി സ്പീക്കൽ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.വിനേഷ് അധ്യക്ഷനായി. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മക്കുറുപ്പ്, പഞ്ചായത്ത് സെക്രട്ടറി സജീഷ്, ഷിബുലാൽ, സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം എം. മധു, സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ആർ. ദിൻരാജ്, സി.പി.ഐ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു വെള്ളച്ചിറ, പി.ശിവൻകുട്ടി, പ്രമോദ്, ജി.ആർ. രഘു, സദാശിവൻപിള്ള, വാവാച്ചി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഭൂമി സൗജന്യമായി നൽകിയ ഷീബാ ലാലിയെയും സൗജന്യമായി പ്രമാണം തയ്യാറാക്കി നൽകിയ സുരേഷ് ബാബുവിനെയും ആദരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..