തെങ്ങമം ഗവ. എൽ.പി.എസിൽ നടന്ന സാഹിത്യസദസ്സ്
തെങ്ങമം : പുസ്തകങ്ങളിലൂടെയും അധ്യാപകരിലൂടെയും വായിച്ചും കേട്ടുമൊക്കെ അറിഞ്ഞ എഴുത്തുകാരും കവികളും കഥാപാത്രങ്ങളായി തങ്ങളുടെ മുന്നിൽ എത്തിയതിന്റെ ആവേശത്തിലാണ് തെങ്ങമം ഗവ. എൽ.പി.എസിലെ കുട്ടികൾ. കുട്ടികളിലെ വായനശീലവും സാഹിത്യാഭിരുചിയും പ്രോത്സാഹിപ്പിക്കാനായി മലയാളികളുടെ അഭിമാനമായ പി.എൻ.പണിക്കർ, കുമാരനാശാൻ, സുഗതകുമാരി ടീച്ചർ, ബാലാമണിയമ്മ, വള്ളത്തോൾ, കുഞ്ഞുണ്ണി മാഷ്, ചെറുശ്ശേരി എന്നിവരുടെ വേഷമിട്ടത് തെങ്ങമം ഗവ. എൽ.പി.എസിലെ കുട്ടികൾതന്നെയാണ്. മാതൃഭൂമി സീഡിെന്റ നേതൃത്വത്തിൽ വായനവാരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
കഥാപാത്രങ്ങളുടെ സംവാദം കുട്ടികൾക്കിടയിൽ ഏറെ കൗതുകമുണർത്തി. വായനമത്സരം, പതിപ്പ്, ക്വിസ്, മധുരവായന, എന്റെ പുസ്തകലോകം തുടങ്ങിയ പ്രവർത്തനങ്ങളും വായനയെ പരിപോഷിപ്പിക്കാൻ സ്കൂളിൽ നടത്തിവരുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..