കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രത്തിന്റെ പവിഴജൂബിലി ആഘോഷങ്ങളുടെ സമാപനം നടൻ ഉല്ലാസ് പന്തളം ഉദ്ഘാടനം ചെയ്യുന്നു
തെങ്ങമം : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രത്തിന്റെ 35-ാമത് വാർഷികാഘോഷം (പവിഴജൂബിലി) സമാപിച്ചു. സിനിമാതാരം ഉല്ലാസ് പന്തളം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അധ്യക്ഷനായി.
പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുശീലക്കുഞ്ഞമ്മ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ആദരിച്ചു. ബ്രദേഴ്സിലെ പ്രതിഭകളെ ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് തോപ്പിൽ ഗോപകുമാർ ആദരിച്ചു.
നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണ മത്സരപരീക്ഷ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ വായനമത്സര വിജയികളെ ആദരിച്ചു. സാഹിത്യകാരൻ കൈതയ്ക്കൽ സോമക്കുറുപ്പ് സഫലം സ്നേഹോപഹാരം നൽകി. ബ്രദേഴ്‌സ് സെക്രട്ടറി പി.ജയകുമാർ,ട്രഷറർ എസ്.വിമൽ കുമാർ എന്നിവർ പങ്കെടുത്തു.
നെഹ്റുയുവകേന്ദ്രയുടെ സംസ്ഥാനത്തെ മികച്ച യൂത്ത് ക്ലബ്ബിനുള്ള പ്രത്യേക പുരസ്കാരം, ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള പുരസ്കാരം, മെൻറർ യൂത്ത് ക്ലബ്ബ് അവാർഡ്, ക്ലീൻ ഇന്ത്യ പുരസ്കാരം, രണ്ടുതവണ സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള സ്വാമി വിവേകാനന്ദൻ പുരസ്കാരം തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ ബ്രദേഴ്സിന് ലഭിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..