തോട്ടുവ ദേവീവിലാസം എൻ.എസ്.എസ്. വനിതാ കരയോഗ വാർഷികം എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം തോട്ടുവ മുരളി ഉദ്ഘാടനം ചെയ്യുന്നു
തെങ്ങമം : 1197-ാംനമ്പർ തോട്ടുവ എൻ.എസ്.എസ്. കരയോഗത്തിലെ 1427-ാംനമ്പർ വനിതാ കരയോഗ വാർഷിക സമ്മേളനം നടന്നു. എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. രഞ്ജിനി കൃഷ്ണകുമാർ അധ്യക്ഷയായി. കെ.ഉണ്ണിക്കൃഷ്ണപിള്ള, രവീന്ദ്രൻ നായർ, കൃഷ്ണകുമാർ, ഇന്ദിരാദേവി, സരസ്വതി അമ്മ, സൂര്യാ ദേവി എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പൊതുയോഗം യൂണിയൻ ഭരണ സമിതി അംഗം ജി.ഉണ്ണിക്കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികൾ-ഇന്ദിരാദേവി (പ്രസി.), രതി എസ്.പിള്ള (സെക്ര),ഷിബി (ട്രഷ),മിനി മോൾ (വൈസ് പ്രസി.), സംഗീത(ജോ.സെക്ര.), ശ്രീകല, ലീലാമണി, വസന്തകുമാരി, സനിത (കമ്മിറ്റി അംഗങ്ങൾ).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..