തോട്ടുവ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന അനുമോദന ചടങ്ങ് ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്യുന്നു
തെങ്ങമം : തോട്ടുവ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസരംഗത്തും മറ്റ് മേഖലകളിലും മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. ജില്ലാപഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോട്ടുവ മുരളി അധ്യക്ഷനായി. ഉന്നത വിജയികളെ പ്രശസ്ത സാഹിത്യകാരൻ നൂറനാട് മോഹൻ അനുമോദിച്ചു. എസ്.പി.സി. ജില്ലാ തലത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ വിജയം നേടിയ തെങ്ങമം ഗവ. ഹൈസ്കൂൾ ടീമിന് ബ്ലോക്ക് പഞ്ചായത്തംഗം ആര്യാ വിജയൻ ഉപഹാരം നൽകി. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി കൃഷ്ണകുമാർ, ജി.പ്രമോദ്, വായനശാലാ ഭാരവാഹികളായ ആക്കിനാട്ട് പി.രാജീവ്, വി.പ്രകാശ് ബാബു, വനിതാവേദി ഭാരവാഹികളായ കെ.എസ്.സുസ്മിത, സിബിത്ത് കുമാരി എന്നിവർ പ്രസംഗിച്ചു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..