തെങ്ങമം : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്‌കാരിക കേന്ദ്രം വായനപക്ഷാചരണത്തോടനുബന്ധിച്ച് കവി അനിൽ പനച്ചൂരാന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന കിളിക്കൊഞ്ചൽ സീസൺ രണ്ട് അന്തർജില്ലാ കവിതാലാപനമത്സരത്തിന്റെ ലോഗോ പ്രകാശനം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു.
ഗ്രന്ഥശാലാ പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അധ്യക്ഷനായി. ബ്രദേഴ്‌സ് സെക്രട്ടറി പി.ജയകുമാർ, ബ്രദേഴ്‌സ് ട്രഷറർ എസ്.വിമൽകുമാർ, വി.പ്രമോദ് എന്നിവർ പങ്കെടുത്തു.
ജൂലായ് 11 മുതൽ 25 വരെയാണ് മത്സരം. 14 മുതൽ 45 വയസ്സുവരെയുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം. രണ്ടു ഘട്ടങ്ങളിലായാണ് മത്സരം. ആദ്യഘട്ടത്തിൽ മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർഥികളും തങ്ങളുടെ കവിതാലാപന വീഡിയോ അയച്ച് മത്സരത്തിൽ പങ്കെടുക്കണം. വിഡിയോ അയച്ചുതന്നവരിൽനിന്ന് ഏറ്റവും മികച്ച അഞ്ചെണ്ണം തിരഞ്ഞെടുക്കും. വിധികർത്താക്കൾ തിരഞ്ഞെടുക്കുന്ന അഞ്ചുപേർ കിളിക്കൊഞ്ചൽ സമാപനവേദിയിൽ ആദ്യ അഞ്ചു സ്ഥാനങ്ങൾക്കായി മത്സരിച്ചാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
പങ്കെടുക്കാൻ താത്‌പര്യമുള്ളവർ അഞ്ച് മിനിറ്റുള്ള കവിതാലാപനവീഡിയോ 9846088198, 9744621043, 9497781482 എന്നീ നമ്പരുകളിൽ ഒന്നിലേക്ക് അയച്ചുകൊടുക്കണം. കവിതാലാപന മത്സരത്തിന്റെ ഒന്നാം സമ്മാനം 6001 രൂപയാണ്. രണ്ടാം സമ്മാനം 3501 രൂപ, മൂന്നാം സമ്മാനം 2501 രൂപ, നാലാം സമ്മാനം 1501 രൂപ, അഞ്ചാം സമ്മാനം 1001 രൂപ എന്നിങ്ങനെയാണ്. എല്ലാ സമ്മാനത്തിനും ഒപ്പം ട്രോഫിയും പ്രശസ്തിപത്രവും നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..