കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് കെ.ആർ. ശിവസുതൻപിള്ളയെ തെങ്ങമം കിഴക്ക് 4652-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
തെങ്ങമം : തെങ്ങമം കിഴക്ക് 4652-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന സ്കോളർഷിപ്പ് വിതരണവും പ്രതിഭകളെ ആദരിക്കലും കുന്നത്തൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് കെ.ആർ. ശിവസുതൻപിള്ള ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് ജെ. തുളസീധരക്കുറുപ്പ് അധ്യക്ഷനായി. ചടങ്ങിൽ യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.ആർ. ശിവസുതൻപിള്ളയ്ക്ക് സ്വീകരണം നൽകി. മാധ്യമ പ്രവർത്തകൻ തെങ്ങമം അനീഷിനെ യൂണിയൻ വൈസ് പ്രസിഡൻറ് വി.ആർ.കെ. ബാബു ആദരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രതിഭകളെ ആദരിക്കൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രക്കുറുപ്പും ചികിത്സാ ധനസഹായവിതരണം യൂണിയൻ കമ്മിറ്റിയംഗങ്ങളായ തോട്ടുവ പി. മുരളിയും ജി. ഉണ്ണികൃഷ്ണപിള്ളയും നിർവഹിച്ചു. പ്രതിനിധി സഭാംഗം വിശ്വനാഥൻനായർ, പി. സുധാക്കുറുപ്പ്, തെങ്ങമം അനീഷ്, ഉഷാമുരളി, കരയോഗം സെക്രട്ടറി ബാലചന്ദ്രൻപിള്ള, ട്രഷറർ എസ്. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..