തെങ്ങമം : തോട്ടുവ 1197-ാം ദേവീവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പ്രതിഭാ സംഗമവും നടന്നു. എൻ.എസ്.എസ്. കുന്നത്തൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ. ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോട്ടുവ മുരളി ചടങ്ങിൽ അധ്യക്ഷനായി.
മുൻകാല കരയോഗ പ്രവർത്തകരെ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് വി.ആർ.കെ.ബാബു ആദരിച്ചു. അംഗങ്ങൾക്കുള്ള തൊഴിൽ പദ്ധതി യൂണിയൻ സെക്രട്ടറി കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പ്രതിനിധി സഭാംഗം പ്രൊഫ. വിശ്വനാഥൻ നായർ വിതരണം ചെയ്തു. വിവിധ മേഖലകളിൽ മികവു പുലർത്തിയ വിദ്യാർഥികളെ യൂണിയൻ ഭരണസമിതി അംഗം ജി.ഉണ്ണികൃഷ്ണൻ അനുമോദിച്ചു.
പി.ഭാർഗവൻ പിള്ള,ടി.കെ. ഇന്ദിരാദേവി, രതി എസ്.പിള്ള, ആർ. സാവിത്രി, കരയോഗം സെക്രട്ടറി ടി.ജെ.കൃഷ്ണകുമാർ, യൂണിയൻ പ്രതിനിധി കെ.ഉണ്ണികൃഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..