പാവങ്ങളെ ദ്രോഹിക്കാൻ മോദി-പിണറായി മത്സരം -കെ.എസ്. ശബരിനാഥൻ


1 min read
Read later
Print
Share

തെങ്ങമം : പാവങ്ങളെ ദ്രോഹിക്കാൻ മോദിയും പിണറായിയും തമ്മിൽ മത്സരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരിനാഥൻ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കെ.എസ്‌.യു. ജില്ലാ കമ്മിറ്റി നടത്തിയ കെ-റെയിലിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ- സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവങ്ങളുെട പദ്ധതി വിഹിതം വെട്ടിക്കുറച്ച് വൻകിട പദ്ധതികൾക്കുവേണ്ടിയാണ് ഇരുസർക്കാരുകളും നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ-റെയിൽ സമരസമിതി ജനറൽകൺവീനർ എസ്. രാജീവൻ വിഷയാവതരണം നടത്തി. കെ.എസ്.യു. ജില്ലാ പ്രസിഡന്റ്‌ അൻസർ മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു.

കെ.പി.സി.സി. സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമല, തോപ്പിൽ ഗോപകുമാർ, എസ്. ബിനു, ബിനു എസ്.ചക്കാല, ഏഴംകുളം അജു, വിമൽ കൈതക്കൽ, രാഹുൽ കൈതക്കൽ, റിനോ പി.രാജൻ, ഫെന്നി നൈനാൻ എന്നിവർ പ്രസംഗിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..