• എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം ഇടത്തിട്ട ഹരിദാസിന് വള്ളിക്കോട് ശ്രീവിലാസം എൻ.എസ്.എസ്. കരയോഗം നൽകിയ സ്വീകരണം
വള്ളിക്കോട് : 1827-ാം നമ്പർ ശ്രീവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ നവീകരിച്ച മന്ദിര ഉദ്ഘാടനം എൻ.എസ്.എസ്. ഡയറക്ടർ ബോർഡംഗം ഇടത്തിട്ട ഹരിദാസ് നിർവഹിച്ചു. ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന് സ്വീകരണവും അനുമോദനവും നൽകി. കരയോഗം പ്രസിഡൻറ് കെ.ശ്രീനിവാസൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി വി.ആർ.സുനിൽ, കരയോഗം സെക്രട്ടറി തുളസീധരൻ നായർ, വൈസ് പ്രസിഡൻറ് ഗോപിനാഥക്കുറുപ്പ്, യൂണിയൻ പ്രതിനിധികളായ പ്രദീപ് പുതിയമംഗലത്ത്, അജികുമാർ ദേവലക്ഷ്മി, വനിതാസമാജം പ്രസിഡൻറ് സ്മിത എസ്. നായർ, സെക്രട്ടറി രമാദേവി എന്നിവർ പ്രസംഗിച്ചു. കരയോഗാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണംചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..