വള്ളിക്കോട് : മുടങ്ങിക്കിടക്കുന്ന ചന്ദനപ്പള്ളി-കോന്നി റോഡിന്‍റെ പണി എട്ടാംതീയതി പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ഒൻപതര കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്നതായിരുന്നു റോഡുപണി. നിർമാണത്തിൽ അപാകം കാട്ടി നാട്ടുകാർ രംഗത്തിറങ്ങിയതോടെ റോഡുപണി നിർത്തിവെച്ചിരിക്കുകയായിരുന്നു.
വള്ളിക്കോട് ഗുരുമന്ദിരം, വായനശാല ജങ്‌ഷൻ എന്നിവിടങ്ങളിലെ കൊരുപ്പുകട്ടപാകലിനെ സംബന്ധിച്ച് ആക്ഷേപമുയർന്നിരുന്നു. പൊതുമരാമത്ത് വിജിലൻസിന്‍റെ അന്വേഷണവും ഇതിനിടയിലുണ്ടായി. കരാറുകാരനും പൊതുമരാമത്ത് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയെത്തുടർന്നാണ് നിർമാണം വീണ്ടും ആരംഭിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..