വള്ളിക്കോട് : 25 വർഷത്തിനുശേഷം വള്ളിക്കോട്ട് കരിമ്പുകൃഷി വിളവെടുപ്പിന് പാകമാകുന്നു. ഏട്ട് ഏക്കർ സ്ഥലത്ത് 15 കർഷകരാണ് കഴിഞ്ഞവർഷം കരിമ്പുകൃഷി തുടങ്ങിയത്.
മധുരിമ ഇനത്തിലുള്ള കരിമ്പാണ് കൃഷി ചെയ്തത്. ഓണം സീസണിൽ വള്ളിക്കോട് ശർക്കരയായും വിപണിയിൽ ഇറക്കാനാണ് പദ്ധതി.
കരിമ്പ് ആട്ടുന്നതിനുള്ള ചക്ക് മായാലിൽ സ്ഥാപിക്കും. വള്ളിക്കോട് പഞ്ചായത്തിന്റെ പ്രത്യേക പദ്ധതിയായിരുന്നു കരിമ്പ് കൃഷിയുടെ പുനരുജ്ജീവനം.
ഇതിനായി പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായരും കൃഷി ഓഫീസർ രഞ്ജിത്തും കർഷകരെ സമീപിച്ച് കരിമ്പ് കൃഷി ചെയ്യിപ്പിക്കുകയായിരുന്നു. ഇതിനുവേണ്ട വളവും തലക്കവും കൃഷി ഓഫീസാണ് നൽകിയത്.
കരിമ്പ് ഉത്പാദക സഹകരണസംഘം രൂപവത്കരിച്ചാണ് കൃഷിയിലേക്ക് തിരികെ എത്തിയത്. വർഷങ്ങൾക്കുമുൻപ് വള്ളിക്കോട് പ്രദേശത്തെ പ്രധാന കൃഷിയായിരുന്നു കരിമ്പ്.
വാഴമുട്ടം ശർക്കര കീർത്തികേട്ടതായിരുന്നു. റബ്ബർകൃഷി വ്യാപകമായതോടെയാണ് വള്ളിക്കോടിന്റെ കരിമ്പുകൃഷി നഷ്ടമായത്. പഞ്ചായത്തിലെ നരിയാപുരത്ത് ഒരുകർഷകൻ കരിമ്പ് കൃഷി നടത്തി ശർക്കര ഉത്പാദിപ്പിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..