വാക്ക് പാലിക്കാതെ പൊതുമരാമത്ത് വകുപ്പ്: വള്ളിക്കോട്ടെ കെണി അങ്ങനെതന്നെ


1 min read
Read later
Print
Share

Caption

വള്ളിക്കോട് : ചന്ദനപ്പള്ളി-കോന്നി റോഡിലെ വള്ളിക്കോട്ടെ അപകടമേഖല പുതുക്കി നിർമിക്കാൻ നടപടി തുടങ്ങിയില്ല.

12 കിലോമീറ്റർ ദൂരം വരുന്ന റോഡ് ബി.എം. ആൻഡ്‌ ബി.സി. നിലവാരത്തിൽ പുതുക്കി നിർമിക്കാനാണ് കരാർ നൽകിയിരുന്നത്. വള്ളിക്കോട് തിേയറ്റർ ജങ്ഷന് സമീപം െകാരുപ്പുകട്ടകൾ പാകി ഓടകൾ നിർമിച്ചെങ്കിലും ഗുണനിലവാരം പാലിക്കാതെയാണ് നിർമാണം നടന്നത്. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണവും പൂർത്തിയായിട്ടുണ്ട്.

രണ്ടാഴ്ച മുൻപ് റോഡിൽ തെന്നിവീണ് ഇരുചക്രയാത്രക്കാരനായ യുവാവിന് ഗുരുതരപരിക്കേറ്റിരുന്നു. റോഡിലെ തെറ്റലാണ് ബൈക്ക് അപകടത്തിന് കാരണം. മൂടിയില്ലാത്ത ഓടയും അപകടത്തിന് ഇടയാക്കുന്നു. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് സർവകക്ഷികളുടെ നേതൃത്വത്തിൽ തിേയറ്റർ ജങ്ഷനിൽ റോഡ് ഉപരോധംവരെ നടത്തിയിരുന്നു. റോഡ് നിർമാണം ഉടനെ പുനരാരംഭിക്കുമെന്ന് പൊതുമരാമത്ത് അധികാരികൾ ഉറപ്പ് നൽകിയിരുന്നെങ്കിലും പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

അപകടമേഖലയായ തിേയറ്റർ ജങ്ഷനിലൂടെ കാൽനടയാത്രപോലും ഭയപ്പാടിലാണ്. റോഡ് നിർമാണത്തിന് കോടികളാണ് സർക്കാർ അനുവദിച്ചത്. നിലവാരമില്ലാതെ റോഡ്പണി നടത്തിയ കരാറുകാരനെതിരേ നടപടി സ്വീകരിക്കാൻ വകുപ്പ് അധികാരികൾക്കും കഴിയുന്നില്ല.

ഇനിയും അപകടങ്ങളിൽപ്പെട്ട് സാധാരണക്കാരന്‌ പരിക്കേറ്റെങ്കിലേ പൊതുമരാമത്ത് വകുപ്പ് ഉണർന്നു പ്രവർത്തിക്കൂ എന്നതാണ് സ്ഥിതി.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..