വള്ളിക്കോട് : വള്ളിക്കോട് ഗ്രാമപ്പഞ്ചായത്തിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്നുവരെ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ വാർഡുതലത്തിൽ കെട്ടിടനികുതി സ്വീകരിക്കുന്നതിന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 29- വാർഡ് ഒന്ന് ഭുവനേശ്വരം ക്ഷേത്രത്തിന് സമീപം, വാർഡ് മൂന്ന് തൃപ്പാറ കുരിശുംമൂട് മലയിൽ സ്റ്റോഴ്‌സ്, ഓഗസ്റ്റ് 30-വാർഡ് രണ്ട് വള്ളത്തോൾ വായനശ്ശാല, വാർഡ് ആറ്, ഏഴ്-പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ വാഴമുട്ടം ഓഗസ്റ്റ് 31- വാർഡ് നാല് 90-ാം നമ്പർ അങ്കണവാടി, വാർഡ് 12-കുടമുക്ക് സർവീസ് സഹകരണബാങ്ക്. സെപ്റ്റംബർ ഒന്ന് വാർഡ് 13 തെക്കേ കുരിശുമൂട് റേഷൻകട, വാർഡ് 14,15 നരിയാപുരം വായനശാല. സെപ്റ്റംബർ രണ്ട് വാർഡ് അഞ്ച്-പഞ്ചായത്ത് ഓഫീസ്, വാർഡ് എട്ട് -കിടങ്ങേത്ത് സൊസൈറ്റി കെട്ടിടം വാർഡ്- 11 വിളയിൽപടി. സെപ്റ്റംബർ മൂന്ന്-വാർഡ് ഒൻപത്-സാംസ്‌കാരികനിലയം, വാർഡ് 10 വള്ളിക്കോട് വായനശാലയിലും ക്യാമ്പ് നടക്കുമെന്ന് വള്ളിക്കോട് ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..