തെങ്ങമം : വായനപക്ഷാചരണത്തോട് അനുബന്ധിച്ച് അന്തരിച്ച ഗാനരചയിതാവ് അനിൽ പനച്ചൂരാന്റെ സ്മരണാർഥം കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം സംഘടിപ്പിച്ച കിളിക്കൊഞ്ചൽ സീസൺ രണ്ട് കവിതാലാപന മത്സരത്തിൽ അടൂർ സ്വദേശി എസ്.ശ്രീലക്ഷ്മി ഒന്നാം സ്ഥാനം നേടി. സംസ്ഥാനത്തുടനീളമുള്ള 50 മത്സരാർഥികൾ ഗാനാലാപനവീഡിയോ അയച്ചാണ് ആദ്യ റൗണ്ടിൽ മത്സരത്തിൽ പങ്കെടുത്തത്. അതിൽ നിന്നും തിരഞ്ഞെടുത്ത ഏറ്റവും മികച്ച അഞ്ച് മത്സരാർഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.
കരുനാഗപ്പള്ളി സ്വദേശി എസ്.പി.അജില രണ്ടാം സ്ഥാനവും കൈപ്പട്ടൂർ സ്വദേശി മിഥില സുദർശൻ മൂന്നാംസ്ഥാനവും പതാരം സ്വദേശി എസ്.ഗംഗ നാലാം സ്ഥാനവും കൊല്ലം സ്വദേശി ബി.പ്രത്യുഷ് അഞ്ചാംസ്ഥാനവും നേടി. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും.
കവി തെങ്ങമം ഗോപകുമാർ അധ്യാപകരായ ശൂരനാട് രാധാകൃഷ്ണൻ, രാമചന്ദ്രൻനായർ എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മത്സരത്തിൽ മികച്ചപ്രകടനം നടത്തിയവർക്ക് പ്രത്യേക പുരസ്കാരവും നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..