വള്ളിക്കോട്: കുടമുക്ക് ചരുവിൽ പതിട്ടത്തിൽ ഭാഗത്ത് 65 അടി താഴ്ചയുള്ള കിണറ്റിൽവീണ വയോധികനെ അഗ്നിരക്ഷാസേന രക്ഷിച്ചു.
ചരുവിൽപടിയിൽ ഡാനിയേലിനെ(91)ആണ് രക്ഷിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ഇദ്ദേഹം മകന്റെ വീട്ടിലെ 15 അടിയിലധികം വെള്ളമുള്ള കിണറ്റിൽവീണത്. വിവരമറിഞ്ഞെത്തിയ പത്തനംതിട്ട അഗ്നിരക്ഷാസേന സംഘത്തിലെ റെസ്ക്യൂ ഒാഫീസർ അജിത്ത് കിണറ്റിലിറങ്ങി. വെള്ളത്തിൽക്കിടന്ന ഡാനിയേലിനെ വലയ്ക്കുള്ളിലാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മുകളിലെത്തിച്ചു. ഡാനിയേലിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..