• വള്ളിക്കോട്ട് മായാലിൽ ശർക്കര പാകം ചെയ്യുന്നു
വള്ളിക്കോട് : 23 വർഷത്തിനുശേഷം വള്ളിക്കോട്ട് സ്വന്തമായി ശർക്കര പാകപ്പെടുത്തിയെടുത്തപ്പോൾ ഗുണമറിയാനും രുചി തേടിയും ആവശ്യക്കാർ ഏറെയെത്തി. 1000 കിലോഗ്രാം ശർക്കരയാണ് ഓണക്കാലത്ത് വിറ്റഴിച്ചത്. 130 രൂപയായിരുന്നു ഒരുകിലോയ്ക്ക് വില. മധുരിമ ഇനത്തിൽപ്പെട്ട കരിമ്പാണ് കൃഷി ചെയ്തത്.
പിറകിലുണ്ട് കൃഷി വകുപ്പ്
കർഷകർക്ക് തലക്കം സൗജന്യമായി കൃഷിഭവൻ നൽകി. 10,000 രൂപ സബ്‌സിഡി ഇനത്തിൽ ലഭിച്ചു. 10 കർഷകരാണ് കരിമ്പ് കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നത്. ആറ് ഹെക്ടർ സ്ഥലത്തെ കരിമ്പ് വിളവെടുക്കാനുണ്ട്. നവംബർ മാസത്തോടെയാണ് അത് ആട്ടി ശർക്കര ആക്കുന്നത്. കരിമ്പാട്ടുന്നതിനായി മായാലിൽ ചക്ക് സ്ഥാപിച്ചിട്ടുണ്ട്.
വിജയം കണ്ടത് കൂട്ടായ ശ്രമം
വർഷങ്ങൾക്ക് മുൻപ് വള്ളിക്കോട്ട്-വാഴമുട്ടം പ്രദേശങ്ങൾ കരിമ്പ് കൃഷി വ്യാപകമായിരുന്നു. പന്തളത്തെ മന്നം പഞ്ചാരമില്ലിലേക്ക് കരിമ്പ് എത്തിയിരുന്ന പ്രദേശമായിരുന്നു വള്ളിക്കോട്. റബ്ബർ കൃഷി വ്യാപകമായതോടെയാണ് കരിമ്പിന്റെ പ്രാധാന്യം നഷ്ടപ്പെട്ടത്. വള്ളിക്കോട് ശർക്കര വിപണിയിൽ എത്തിക്കാനുള്ള പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കൂട്ടായ ശ്രമമാണ് കരിമ്പ് കൃഷി വീണ്ടും ആരംഭിക്കാൻ ഇടയാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..