അടിക്കല്ലിളകി മൂഴിക്കടവ് പാലം


1 min read
Read later
Print
Share

• സുരക്ഷാനിർദേശങ്ങൾ അവഗണിച്ച് തകർന്ന പാലത്തിലൂടെ പോകുന്ന ഭാരവാഹനം

വള്ളിക്കോട് : കോന്നി-ചന്ദനപ്പള്ളി റോഡിലെ മൂഴിക്കടവ് പാലം അപകടാവസ്ഥയിലായിട്ടും തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്. രണ്ട് ദിവസം മുമ്പ് തകർന്നുവീണ കൽക്കെട്ട് പുനഃസ്ഥാപിക്കാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല.

ചന്ദനപ്പള്ളിയിലേക്ക് പോകുന്നതിനായി ആളുകൾ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്. പാലം അപകടാവസ്ഥയിലായതോടെ ഇതുവഴി ഗതാഗത നിയന്ത്രണം ഏർ‌പ്പെടുത്തിയിട്ടുണ്ട്. ഭാരമുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയുള്ള ബോർഡും സ്ഥാപിച്ചു. ഇത് അവഗണിച്ച് ഭാരവാഹനങ്ങളടക്കം ഒട്ടേറെ വാഹനങ്ങൾ ഇതുവഴിപോകുന്നുണ്ട്. വാഹനങ്ങൾ പത്തനംതിട്ടയിൽനിന്ന് ഓമല്ലൂർ വഴി ചന്ദനപ്പള്ളിയിലേക്ക് പോകണമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. എന്നാൽ ദൂരക്കൂടുതൽ കാരണം മിക്ക വാഹനങ്ങളും മൂഴിക്കടവുപാതയാണ് തിരഞ്ഞെടുക്കുന്നത്. 80 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ഒരുവശം വീതികൂട്ടുന്നതിന്റെ ഭാഗമായി 10 വർഷം മുമ്പ് പണിതതാണ്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..