വള്ളിക്കോട് : അപകടങ്ങൾ തുടർക്കഥയായ വള്ളിക്കോട്-ചന്ദനപ്പള്ളി റോഡിൽ തിയേറ്റർ ജങ്ഷൻ ഭാഗത്തെ നവീകരണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പ് തുടങ്ങി.
റോഡിന് കുറുകേ സ്ഥാപിച്ചിരുന്ന പൈപ്പ് പുറത്തെടുത്ത് കുഴിക്ക് ആഴംകൂട്ടിയ ശേഷം തിരികെ സ്ഥാപിച്ചു. വിവിധയിടങ്ങളിൽ ഉണ്ടായിരുന്ന പൈപ്പിന്റെ ചോർച്ചയും പരിഹരിച്ചു. റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ സ്ഥാപിച്ച പൈപ്പാണിത്. കെട്ടിക്കിടക്കുന്ന വെള്ളം താഴയുള്ള ഓടയിലേക്ക് ഒഴുക്കിവിടാനാണിത്.
പൈപ്പ് പുനഃസ്ഥാപിച്ചതോടെ ടാറിങ് അടക്കമുള്ള ജോലികൾ വരും ദിവസങ്ങിളിൽ തുടങ്ങും. നിലവിൽ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.
മോശമായ അവസ്ഥയിൽ ഉണ്ടായിരുന്ന ഈ റോഡിൽ പലതവണ പലതരത്തിൽ അശാസ്ത്രീയമായ നിർമാണം നടന്നതാണ്. ആദ്യം ഇന്റർലോക്ക് പാകി. പന്നീട് വലിയ അപകടങ്ങൾ പതിവായപ്പോൾ പൊളിച്ചുമാറ്റി ടാർ ചെയ്യാൻ മെറ്റിൽ നിരത്തുകയും ചെയ്തിരുന്നു.
ഇതിൽ നിന്നുണ്ടാകുന്ന പൊടി കാരണം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുകൾ ഏറെയുണ്ടായി. ഇതിനൊപ്പം അപകടങ്ങളും വർധിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..