Caption
വള്ളിക്കോട് : പഞ്ചായത്തിൽ ലഹരിമാഫിയ പിടിമുറുക്കുന്നു. പഞ്ചായത്ത് പരിധിയിൽവരുന്ന ചന്ദനപ്പള്ളി-തൃപ്പാറ റോഡ്, ആന്പൽ പൂഞ്ചിറ എന്നീ ഭാഗങ്ങളിലെല്ലാം വിൽപ്പന വ്യാപകമാണെന്നാണ് നാട്ടുകാർ നൽകുന്നവിവരം. വൈകുന്നേരം ചെറുപ്പക്കാർ ബൈക്കിൽ ഇവിടെ ചുറ്റിത്തിരിയുന്നത് പതിവാണെന്നും ഇവർ പറയുന്നു. കുറേ നേരം ചുറ്റിത്തിരിയുന്നത് എന്തിനാണെന്ന് ചോദിച്ചാൽ ഉടൻ ബൈക്ക് സ്റ്റാർട്ടാക്കി പോയിക്കളയും.
മാസങ്ങളായി ഈ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട്. ഇവിടങ്ങളിൽ പോലീസിന്റെയോ എക്സൈസിന്റെയോ നിരീക്ഷണം ഉണ്ടാകുന്നില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
മുമ്പ് ഇതേ ഇടങ്ങളിൽ ലഹരിവിൽപ്പന വ്യാപകമായപ്പോൾ പോലീസ് കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടിത് നിലച്ചതോടെ വിൽപ്പന വീണ്ടും സജീവമായി. ലഹരിവസ്തുക്കൾ ലഹരി മാഫിയയെ സംബന്ധിച്ച് വിലപിടിപ്പുള്ളതാണ്. അതിനാൽ ഇത് പിടിക്കപ്പെടാതെ വിൽക്കുകയെന്ന നിർബന്ധവും ഇവർക്കുണ്ട്. അതിനാൽ ഇവർ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. ആഡംബരഭ്രമമുള്ള കൗമാരക്കാരെയും യുവാക്കളെയുമാണ് പ്രധാനമായും നോട്ടമിടുന്നത്. പണം കൊടുത്ത് വശത്താക്കിയ ശേഷം തങ്ങൾ പറയുന്ന ജോലിചെയ്യാൻ ഇവരോട് ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
പണം കിട്ടിയാൽ എന്തും ചെയ്യുന്നതിനാൽ ഇൗ ദൗത്യം ഇവർ ഏറ്റെടുക്കുകയും ലഹരിയുടെ കൈമാറ്റക്കാരാകുകയും ചെയ്യുന്നു. നേരത്തെ പ്രദേശത്തെ പല സ്കൂൾ വിദ്യാർഥികളെയും ഇവർ വലയിയാക്കിയിരുന്നു. ഇത് അധ്യാപകർ കണ്ടെത്തി പോലീസിൽ അറിയിച്ചെങ്കിലും യാതൊരു തുടർനടപടിയും ഉണ്ടായില്ല.
ഇതരസംസ്ഥാനത്തുനിന്നും
ജില്ലയിലേക്കുള്ള കഞ്ചാവിന്റെ ഒഴുക്ക് ഇതര സംസ്ഥാനത്തു നിന്നുമാണെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുമാണ് ലഹരിവസ്തുക്കൾ ജില്ലയിലേക്കെത്തിക്കുന്നത്. തമിഴ്നാട്ടിെല കന്പം, തേനി എന്നിവിടങ്ങളിൽനിന്നുള്ള ലഹരിവസ്തുക്കൾ ചരക്കുലോറി വഴിയും ടൂറിസ്റ്റ് ബസ് വഴിയുമാണ് ഇവിടേക്ക് എത്തിക്കുന്നത്. ആന്ധ്രയിൽനിന്നുള്ള ചരക്കുലോറികളിലും ലഹരിവസ്തുക്കൾ എത്തിക്കുന്നുണ്ട്. ട്രെയിനുകളാണ് ലഹരിക്കടത്തിനുള്ള മറ്റൊരുമാർഗം. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയിലും ജില്ലയുടെ സമീപത്തുള്ള ചെങ്ങന്നൂരിലുമാണ് ലഹരിവസ്തുക്കൾ ട്രെയിൻ മാർഗമെത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..