• തകർന്ന മായാലിൽ -താഴൂർകടവ് റോഡ്
വള്ളിക്കോട് : പഞ്ചായത്തിലെ നാല്, അഞ്ചു വാർഡുകളെ ബന്ധിപ്പിക്കുന്ന മായാലിൽ താഴൂർകടവ് റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. തൃക്കോവിൽ ക്ഷേത്രം, മായാലിൽ സ്കൂൾ എന്നിവിടങ്ങളിൽ എത്തിച്ചേരാനുള്ള എളുപ്പവഴിയാണ്.
കള്ളോട്ട് മുരുപ്പ് ഭാഗത്ത് ടാറിങ് ഇളകി റോഡിൽ വൻ കുഴികളാണ്. കോന്നി-ചന്ദനപ്പള്ളി റോഡിനേയും വള്ളിക്കോട് -കൈപ്പട്ടൂർ റോഡിനേയും ബന്ധിപ്പിക്കുന്ന എളുപ്പവഴിയാണിത്. രണ്ട് കിലോമീറ്ററാണ് ദൂരം. മൂന്നുവർഷം മുൻപ് റോഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു.
മരച്ചില്ലകളിൽനിന്ന് വെള്ളം താഴേക്കുവീണാണ് റോഡിൽ വൻകുഴികൾ ഉണ്ടാകാൻ കാരണമായി പറയുന്നത്. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റുവാഹനങ്ങളും ഈ റോഡിനെ ആശ്രയിച്ച് കൈപ്പട്ടൂർ റോഡിലേക്ക് പ്രവേശിക്കുന്നുണ്ട്.
താഴൂർ കടവിൽനിന്ന് വള്ളിക്കോട് ജങ്ഷനിൽ എത്താതെ കൈപ്പട്ടൂരിലേക്ക് പോകുന്നവർക്ക് എളുപ്പവഴിയാണിത്.
റോഡിന് കോൺക്രീറ്റിങ്ങും റീടാറിങ്ങും ഉൾപ്പെടെ നടത്തുന്നതിനായി 30 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. അതിന് ഭരണാനുമതികിട്ടി വരുമ്പോഴേക്കും ഇനിയും മാസങ്ങൾ എടുക്കാനാണ് സാധ്യത. വെള്ളംവീണ് പൊളിയുന്ന ഭാഗങ്ങളിൽ കോൺക്രീറ്റിങ് നടത്തി ബലപ്പെടുത്തിയെങ്കിലെ നിലനിൽക്കുകയുള്ളു. ടാറിങ്ങിനോടൊപ്പം കോൺക്രീറ്റിങ്ങും ഈ റോഡിന്റെ സംരക്ഷണത്തിനായി വേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..