വള്ളിക്കോട് : പഞ്ചായത്തിൽ ഡിജിറ്റൽ ഗ്രാമസഭകൾ ആരംഭിച്ചു. പ്രസിഡന്റ് ആർ.മോഹനൻ നായർ അധ്യക്ഷത വഹിച്ചു. സർവേ സൂപ്രണ്ട് റോയ്‌മോൻ വിശദീകരണം നടത്തി. ഡിജിറ്റൽ വഴി അളക്കുന്ന ഭൂമി ക്രയവിക്രയം ചെയ്യുമ്പോൾ പോക്കുവരവ് ചെയ്യാതെ ഓൺലൈനിൽതന്നെ വാങ്ങുന്ന ആളിന്റെ പേരിലേക്ക് മാറ്റാൻ കഴിയും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഭുമി അളക്കാൻ വരുമ്പോൾ പ്രമാണത്തിന്റെ കോപ്പി, കരം അടച്ച രസീത് എന്നിവയും സ്വന്തം ഭൂമിയുടെ അതിരുകളും കാണിച്ചുകൊടുക്കണം. സർവേ ഗ്രാമസഭകൾ നവംബർ 30-നകം പഞ്ചായത്തിൽ പൂർത്തീകരിക്കും
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാർളി, വാർഡ് മെമ്പർ എം.വി.സുധാകരൻ, ശ്രീദേവി, സർവേയർ രമേശ് എന്നിവർ പങ്കെടുത്തു. മുഴുവൻ ഭൂമിയും ഡിജിറ്റൽ സർവേ വഴി അളന്ന് സ്മാർട്ട് കാർഡിന്റെ രൂപത്തിൽ ഉടമസ്ഥർക്ക് നൽകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..