തെങ്ങമം : ഇന്ദിര ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമം കെ.പി.സി.സി. വൈസ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ലഹരിയെ സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യേണ്ട ഉത്തരവാദിത്വം യുവാക്കൾ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
സൊസൈറ്റി പ്രസിഡൻറ് തോട്ടുവ പി.മുരളി അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം.ജി.കണ്ണൻ, സിനിമാ സംഗീത സംവിധായകൻ ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗം സി.കൃഷ്ണകുമാർ, ഡോ. പഴകുളം സുഭാഷ്, മണ്ണടി പരമേശ്വരൻ, പഴകുളം ശിവദാസൻ, എം.ആർ.ഗോപകുമാർ, രതീഷ് സദാനന്ദൻ, തെങ്ങമം അനീഷ്, ജി.ഉണ്ണിപ്പിള്ള എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..