പ്ലാന്റേഷൻമുക്ക് മുസ്‌ലിം പള്ളിക്കുസമീപം നടന്ന പ്രതിഷേധം
ഏഴംകുളം : റോഡ് ടാർ ചെയ്യാത്തതിൽ നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും പ്രതിഷേധിച്ചു. പ്ലാന്റേഷൻമുക്ക് -നെടുമൺ കാവ് റോഡിലെ പ്ലാന്റേഷൻമുക്ക് മുസ്‌ലിം പള്ളിക്കുസമീപം കനാൽ പാലത്തിനുസമീപമാണ് പ്രതിഷേധം നടന്നത്. ഈ ഭാഗത്ത് മാസങ്ങളായി റോഡ് തകർന്നുകിടക്കുകയാണ്.
20 കോടി രൂപ മുടക്കി അടുത്തിടെ പ്ലാന്റേഷൻമുക്ക്-നെടുമൺ കാവ് റോഡ് ടാറിട്ടിരുന്നു. പ്ലാന്റേഷൻ മുക്ക് മുസ്‌ലിം പള്ളിക്ക് സമീപം ഈ റോഡിന് കുറുകേ കെ.ഐ.പി. കനാൽ കടന്നുപോകുന്നുണ്ട്. കനാലിന് കുറുകെ അൻപത് വർഷം പഴക്കമുള്ള പാലമാണ് നിലവിലുള്ളത്. പാലത്തിന്റെ പുനർനിർമാണം, റോഡ് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് എന്നിവ ഉൾപ്പെടെ 20 കോടി രൂപയാണ് അനുവദിച്ചത്. എന്നാൽ, പാലം സംബന്ധിച്ച് കെ.ഐ.പി.-പി.ഡബ്ല്യു.ഡി. തർക്കമുണ്ടായതിനാൽ നിർമാണം നടന്നില്ല. പാലത്തിന് മുൻപ് 50 മീറ്റർ, പാലത്തിനുശേഷം 100 മീറ്റർ റേറ്റിങ് നടത്താതെ കരാറുകാർ പണി തീർത്ത് മടങ്ങിയതായും നാട്ടുകാർ ആരോപിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..