മില്ലിലേക്ക് ഇടിച്ചുകയറിയ മിനിലോറി
വള്ളിക്കോട് : വാലുപറമ്പ് ജങ്ഷനിൽ പി.ഡി. യു.പി. സ്കൂളിനു സമീപം മിനിലോറി മില്ലിലേക്ക് ഇടിച്ച് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച പുലർച്ചെ 1.30-ഒാടെയാണ് അപകടം ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
തൊട്ടടുത്തുള്ള കൊപ്രാ സംസ്കരണ മില്ലിലേക്കാണ് വണ്ടി ഇടിച്ചുകയറിയത്.
മിൽ പ്രവർത്തനക്ഷമമല്ലാഞ്ഞതിനാൽ ആളപായം ഉണ്ടായില്ല. മഠത്തിൽ ആനന്ദൻ എന്ന വ്യക്തിയുടെയാണ് മിൽ. ഒരു 11 കെ.വി. അടക്കം മൂന്നുപോസ്റ്റുകൾ വണ്ടി ഇടിച്ചുതകർത്തിട്ടുണ്ട്. ഈ പ്രദേശത്തെ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരികയാണ്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള വണ്ടിയാണിത്. തേനിയിൽ നിന്നും വിൽപ്പനയ്ക്കായുള്ള വെളുത്തുള്ളിയുമായി എത്തിയതായിരുന്നു, സാധനങ്ങൾ മറ്റു വാഹനങ്ങളിലായി കൊണ്ടുപോയി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..