പ്രാദേശിക ചരിത്രത്തിന്റെപ്രാധാന്യം: സെമിനാർ നടത്തി


‘ചരിത്രത്തിൽ പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

തെങ്ങമം : ശിലാ മ്യൂസിയത്തിന്റെ നേതൃത്വത്തിൽ ‘ചരിത്രത്തിൽ പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ സെമിനാർ നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ചരിത്രകാരൻമാർ പ്രാദേശിക ചരിത്രത്തോട് നീതി പുലർത്തിയില്ലെന്നും അതിനാൽ പ്രാദേശിക ചരിത്ര മേഖലയിലെ സംഭവങ്ങൾ കൂടുതലും അറിയപ്പെടാതെ മണ്ണടിഞ്ഞെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വിഷയം അവതരിപ്പിച്ചു.

കെ.എൻ.ശ്രീകുമാർ അധ്യക്ഷനായി. ഡോ. വർഗീസ് പേരയിൽ, ഡോ. പഴകുളം സുഭാഷ്, ശിലാ സന്തോഷ്, തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.മധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. പ്രഥമാധ്യാപിക ഫാമിലാ ബീഗം, സി.ആർ.ദിൻരാജ്, വിജയകുമാർ തെങ്ങമം, പി.ടി.എ. പ്രസിഡന്റ് രാജേഷ് ആർ. തെങ്ങമം, ജയൻ ബി.തെങ്ങമം, ആർ.രഞ്ജിനി എന്നിവർ പ്രസംഗിച്ചു. പള്ളിക്കലിന്റെ ചരിത്രത്തെ ആസ്പദമാക്കി രചിച്ച പള്ളിക്കലപ്പൻ പുസ്തകത്തെ ആസ്പദമാക്കി വിദ്യാർഥികൾക്കായി നടത്തിയ പ്രാദേശികചരിത്ര മെഗാ ക്വിസ് മത്സര വിജയികളായ പെരിങ്ങനാട് ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീവംശ് നിരാമയകൃഷ്ണൻ, വൈഗാ കൃഷ്ണ, സാകേത് രമേശ്, തെങ്ങമം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീപ്രിയ, അപർണ, തെങ്ങമം യു.പി.എസിലെ ഗൗരി കൃഷ്ണൻ എന്നിവർക്ക്‌ പുരസ്കാരവും ചിറ്റയം ഗോപകുമാർ വിതരണംചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..