വള്ളിക്കോട് : കോന്നി നിയോജകമണ്ഡലത്തിലെ കേരഗ്രാമം പദ്ധതിയിൽ വള്ളിക്കോട് പഞ്ചായത്തിനെ ഉൾപ്പെടുത്തി. തെങ്ങുകൃഷി വ്യാപകമായുള്ള പഞ്ചായത്താണ് വള്ളിക്കോട്. 17,500 തെങ്ങുകൾ പഞ്ചായത്തിൽ ഉള്ളതായിട്ടാണ് കണക്ക്. 50 ലക്ഷം രൂപയുടെ ധനസഹായമാണ് തെങ്ങുകൃഷിക്ക് ലഭിക്കുന്നത്. കേടുവന്ന തെങ്ങുകൾ മുറിച്ചുമാറ്റുന്നതിന് 1000രൂപ വീതം നഷ്ടപരിഹാരം കിട്ടും.
തെങ്ങിന്റെ തടമെടുപ്പ്, വളം, എന്നിവയ്ക്കെല്ലാം ആനുകൂല്യം കിട്ടും. തേങ്ങ ഉത്‌പാദനത്തിൽ സ്വയംപര്യാപ്തത നേടാൻ വേണ്ടിയാണ് കേരഗ്രാമം പദ്ധതിയിൽ പഞ്ചായത്തിനെ ഉൾപ്പെടുത്തിയത്.
പഞ്ചായത്ത്‌തല കേര വികസന സമിതി ഉടനെ രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് ആർ.മോഹനൻ നായർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..