അടൂർ വിദ്യാഭ്യാസ ഉപജില്ല കലോത്സവത്തിൽ എൽ.പി. ജനറൽ വിഭാഗത്തിൽ എവർ റോളിങ് ട്രോഫി നേടിയ ചൂരക്കോട് ഗവ.എൽ.പി.എസ്. സ്കൂൾ അധികൃതർ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.തുളസീധരൻപിള്ളയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
പറക്കോട് : അടൂർ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം സമാപിച്ചു. പറക്കോട് അമൃത ഗേൾസ്, ബോയ്സ്, പി.ജി.എം. ടി.ടി.ഐ, എൻ.എസ്.യു.പി.എസ്. പറക്കോട് എന്നിവിടങ്ങളിലാണ് കലോത്സവം നടന്നത്. എൽ.പി. ജനറൽ വിഭാഗത്തിൽ എവർ റോളിങ് ട്രോഫി ചൂരക്കോട് ഗവ.എൽ.പി.എസ്. നേടി. യു.പി. ജനറൽ വിഭാഗത്തിൽ കൊടുമൺ സെയ്ൻറ് പീറ്റേഴ്സ് യു.പി.എസ്. എവർ റോളിങ് ട്രോഫി നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അടൂർ ഹോളി എയ്ഞ്ചൽസ് ഇ.എം.എച്ച്.എസ്.എസും, ഹയർ സെക്കൻഡറി വിഭാഗത്തിൽ അടൂർ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളും എവർ റോളിങ് ട്രോഫി നേടി.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ.തുളസീധരൻപിള്ള സമ്മാനദാനം നിർവഹിച്ചു. അടൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. അലാവുദ്ദിൻ അധ്യക്ഷനായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..