ഉത്തരവ് നടപ്പാക്കുന്നില്ല: കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിൽ ബി.ജെ.പി. ഉപരോധം


ഉപരോധം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്യുന്നു

കലഞ്ഞൂർ : കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റിനെ ജോലിയിൽനിന്ന് മാറ്റിനിർത്താനുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. കലഞ്ഞൂർ, കൂടൽ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗ്രാമപ്പഞ്ചായത്തിന് മുമ്പിൽ ഉപരോധം നടത്തി.

കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള തുടർ അന്വേഷണത്തിനായി ഇദ്ദേഹത്തെ ജോലിയിൽ നിന്ന് മാറ്റിനിർത്തണമെന്നാണ് സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറി പഞ്ചായത്ത് ഡയറക്ടർക്ക് ഉത്തരവ് നൽകിയത്. കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിന് മുമ്പിൽ നടന്ന ഉപരോധ സമരം

ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു.

കലഞ്ഞൂർ ഏരിയാ കമ്മിറ്റി പ്രസിഡന്റ് സോമൻ മാടപ്പാറ അധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ ശിവ, കൂടൽ ഏരിയാ പ്രസിഡന്റ് അനീഷ് പോത്തുപാറ,വട്ടമല ശശി,

കൂടൽ ജയപ്രകാശ്, ആദർശ് മോഹൻ, സൂര്യ രാജേഷ്, ജോൺസി ചാക്കോ, പി.എസ്.ബിജുകുമാർ, ചന്ദ്രമതിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..